അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

സിവില്‍ വ്യോമയാന രംഗത്ത് 2025 ഓടെ 25 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഡിജിസിഎ

ഡല്‍ഹി: സിവില്‍ വ്യോമയാന രംഗത്ത് 2025ഓടെ 25 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആശ്യപ്പെട്ട് വിമാനക്കമ്പനികള്‍ക്ക് ഡി.ജി.സി.എ സര്‍ക്കുലര്‍. മേഖലയിലെ ഭൂരിഭാഗം തസ്തികകളിലും സ്ത്രീപ്രാതിനിധ്യം നാമമാത്രമായി തുടരുകയാണെന്ന് വിമര്‍ശനമുയരുന്നതിനിടെയാണ് സര്‍ക്കുലര്‍.

ഇന്ത്യയുടെ ഭരണഘടനയിലും അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) ദര്‍ശനങ്ങളിലും പ്രതിപാദിച്ചിരിക്കുന്ന ലിംഗസമത്വ തത്ത്വങ്ങള്‍ക്ക് അനുസരിച്ചാണ് നടപടിയെന്ന് ഡി.ജി.സി.എ അധികൃതര്‍ പറഞ്ഞു.

ലൈംഗിക അതിക്രമങ്ങളില്‍ നടപടികള്‍ ഉറപ്പുവരുത്തുക, തൊഴിലിടം സ്ത്രീസൗഹൃദമാക്കി എച്ച്.ആര്‍ നയങ്ങള്‍ രൂപവത്കരിക്കുക, വനിത ജീവനക്കാരില്‍ മികവ് പുലര്‍ത്തുന്നവരെ പ്രത്യേകമായി പ്രോത്സാഹിപ്പിക്കുക, ലിംഗഭേദം ഉള്‍ക്കൊള്ളുന്ന തൊഴില്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയാണ് സര്‍ക്കുലറിലെ പ്രധാന നിര്‍ദേശങ്ങളെന്നും ഡി.ജി.സി.എ അധികൃതര്‍ പറഞ്ഞു.

5 മുതല്‍ 14 വരെ ശതമാനമാണ് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വിവിധ വിഭാഗങ്ങളിലെ സ്ത്രീ തൊഴിലാളി പ്രാതിനിധ്യം.

ഇതില്‍ ഏറ്റവും കൂടുതല്‍ വനിത പ്രാതിനിധ്യമുള്ളത് പൈലറ്റുകള്‍ക്കിടയിലാണ്, 14 ശതമാനം. വനിത പൈലറ്റുമാരുടെ പ്രാതിനിധ്യം വര്‍ധിക്കുന്നുണ്ടെങ്കിലും, മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍, എയറോനോട്ടിക്കല്‍ എഞ്ചിനീയര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍, എയര്‍പോര്‍ട്ട് മാനേജര്‍മാര്‍ തുടങ്ങിയ തസ്തികകളില്‍ ഇപ്പോഴും വനിത പങ്കാളിത്തം നാമമാത്രമാണ്.

X
Top