യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ഡീമാറ്റ് അക്കൗണ്ട് തുറക്കല്‍ 13 മാസത്തെ ഉയര്‍ന്ന നിലയില്‍

മുംബൈ: പ്രാദേശിക ഇക്വിറ്റി മാര്‍ക്കറ്റുകള്‍ ആകര്‍ഷകമായ വരുമാനം വാഗ്ദാനം ചെയ്യുന്നതിനാല്‍, പുതിയ നിക്ഷേപകര്‍ ഡീമാറ്റ് അക്കൗണ്ടുകള്‍ തുറക്കാന്‍ തിടുക്കം കൂട്ടുന്നു.ജൂണില്‍ അക്കൗണ്ട് തുറക്കല്‍ 13 മാസത്തെ ഉയര്‍ന്ന നിലയിലെത്തി. സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസിന്റെയും നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയുടെയും കണക്കുകള്‍ പ്രകാരം, ജൂണില്‍ തുടങ്ങിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 2.36 ദശലക്ഷത്തിലധികമാണ്.

2022 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന അക്കൗണ്ട് തുറക്കല്‍ നിരക്ക്.മൊത്തം ഡീമാറ്റ് എണ്ണം 120.51 ദശലക്ഷം കവിഞ്ഞു. അതായത്, മൊത്തം അക്കൗണ്ടുകളുടെ എണ്ണം ഒരു മാസം മുമ്പുള്ളതിനേക്കാള്‍ 2 ശതമാനവും ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 24.41 ശതമാനവും ഉയര്‍ന്നുവെന്നര്‍ത്ഥം.

നിഫ്റ്റി 50 സൂചിക ആദ്യമായി 19,500 പോയിന്റ് നാഴികക്കല്ല് കടന്നതോടെ 2024 സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ പാദത്തില്‍ ഇക്വിറ്റി മാര്‍ക്കറ്റുകള്‍ ശ്രദ്ധേയമായ പുനരുജ്ജീവനം നടത്തി. മാര്‍ച്ച് 28 മുതല്‍ സെന്‍സെക്സും നിഫ്റ്റിയും യഥാക്രമം 14.2 ശതമാനവും 15 ശതമാനവും ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ മിഡ്കാപ്പ്, സ്മോള്‍കാപ്പ് എന്നിവ യഥാക്രമം 24 ശതമാനവും 27 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്.2023 കലണ്ടര്‍ വര്‍ഷത്തില്‍ സെന്‍സെക്സും നിഫ്റ്റിയും ഏകദേശം 8 ശതമാനം വീതമുയര്‍ന്നു.

ബിഎസ്ഇ മിഡ്കാപ്പ്, സ്മോള്‍കാപ്പ് എന്നിവ 15 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. അതേസമയം ജാഗ്രത പാലിക്കാനും നിക്ഷേപക തെരഞ്ഞെടുപ്പുകള്‍ ശ്രദ്ധാപൂര്‍വ്വം നടത്താനും വിശകല വിദഗ്ധര്‍ പുതു നിക്ഷേപകരെ ആഹ്വാനം ചെയ്യുന്നു. പ്രത്യേകിച്ചും അമിത മൂല്യമുള്ള സ്മോള്‍ക്യാപ് ഓഹരികളുടെ കാര്യത്തില്‍.

X
Top