
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.7-6.9 ശതമാനം നിരക്കില്‍ വളരുമെന്ന് ഡെലോയിറ്റ് ഇന്ത്യ. നേരത്തെ പ്രവചിച്ചതിനെ അപേക്ഷിച്ച് 0..3 ശതമാനം അധികമാണ് ഇത്. ആഭ്യന്തര ഡിമാന്റും നയ പരിഷ്‌ക്കരണങ്ങളുമാണ് വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുക.
ഡെലോയിറ്റ് ഇന്ത്യയുടെ ‘ഇന്ത്യ ഇക്കണോമിക് ഔട്ട്ലുക്ക്’ റിപ്പോര്‍ട്ട് പ്രകാരം ശരാശരി വളര്‍ച്ചാ നിരക്ക് 6.8 ശതമാനമാകും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമാനവും 6.8 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ രാജ്യം 7.8 ശതമാനം വളര്‍ച്ച നേടിയിരുന്നു.
ആഭ്യന്തര ഡിമാന്റ്, പിന്തുണ നല്‍കുന്ന ധനനയം,ജിഎസ്ടി2.0 പോലുള്ള ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍, കുറഞ്ഞ പണപ്പെരുപ്പം എന്നിവയാണ് വളര്‍ച്ച ഉറപ്പുവരുത്തുക. ഉത്സവ സീസണില്‍ ദൃശ്യമായ ആഭ്യന്തര ആവശ്യകത തുടരുമെന്നും അതുകൊണ്ടുതന്നെ നിക്ഷേപം വര്‍ദ്ധിക്കുമെന്നും ഡെലോയിറ്റ് ഇന്ത്യ സാമ്പത്തിക വിദഗ്ധന്‍ രുംകി മജുംദാര്‍ പറഞ്ഞു. നടപ്പ് വര്‍ഷം അവസാനത്തോടെ യുഎസുമായും യൂറോപ്യന്‍ യൂണിയനുമായും വ്യാപാര കരാര്‍ സാധ്യമാകും. അതുവഴി നിക്ഷേപം വര്‍ദ്ധിക്കും.
ആഗോള അനിശ്ചിതത്വത്തിന് വിധേയമാണ് വളര്‍ച്ച. വ്യാപാരകരാറുകള്‍ നടപ്പിലാക്കാനുള്ള കാലതാമസം. പാശ്ചാത്യ രാഷ്ട്രങ്ങള്‍ നേരിടുന്ന പണപ്പെരുപ്പം, അപൂര്‍വ്വ ഭൗമ ധാതുക്കളുടെ അസമമായ വിതരണം എന്നിവ ഇന്ത്യയെയും ബാധിക്കും.
മറ്റൊരു വെല്ലുവിളി ആര്‍ബിഐയ്ക്ക് നിരക്ക് കുറയ്ക്കാന്‍ സാധിക്കാതെ വരുന്നതാണ്. ഫെബ്രുവരി 100 ബേസിസ് കുറവ് വരുത്തിയ ആര്‍ബിഐ അതിന് ശേഷം നിരക്ക് അതേപടി നിലനിര്‍ത്തുകയാണ്. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതാണ് കാരണം.
ജിഎസ്ടി2.0 പണപ്പെരുപ്പം കുറയ്ക്കുമെങ്കിലും ആഗോള അനിശ്ചിതത്വം വെല്ലുവിളി സൃഷ്ടിച്ചേയ്ക്കാം. നിലവിലെ പരിഷ്‌ക്കരണങ്ങള്‍ ഉപഭോഗം ഉയര്‍ത്തുന്നതാണെന്നും അടുത്തത്് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാകണമെന്നും ഏജന്‍സി നിര്‍ദ്ദേശിച്ചു.