ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പാസഞ്ചര്‍ വാഹന മൊത്ത വില്‍പ്പനയില്‍ ഇടിവ്

ന്യൂഡൽഹി: മെയ് മാസത്തില്‍ ആഭ്യന്തര പാസഞ്ചര്‍ വാഹന മൊത്ത വില്‍പ്പന 0.8 ശതമാനം ഇടിഞ്ഞ് 3,44,656 യൂണിറ്റായി.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,47,492 യൂണിറ്റായിരുന്നു.

മെയ് മാസത്തില്‍ നിര്‍മ്മാതാക്കളില്‍ നിന്ന് ഡീലര്‍മാരിലേക്ക് ഇരുചക്ര വാഹനങ്ങള്‍ അയച്ചത് 2.2 ശതമാനം ഉയര്‍ന്ന് 16,55,927 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 16,20,084 യൂണിറ്റായിരുന്നുവെന്ന് സിയാം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആഭ്യന്തര വിപണിയിലെ മൊത്തം മുച്ചക്ര വാഹന വില്‍പ്പന കഴിഞ്ഞ മാസം 55,763 യൂണിറ്റുകളില്‍ നിന്ന് 3.3 ശതമാനം ഇടിഞ്ഞ് 53,942 യൂണിറ്റായി.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇത് 19,76,674 യൂണിറ്റായിരുന്നു. ഈ വിഭാഗത്തിലെ മൊത്തം വാഹന മൊത്ത വില്‍പ്പന 1.8 ശതമാനം ഉയര്‍ന്ന് 20,12,969 യൂണിറ്റായി.

X
Top