Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഡെറ്റ് ഫണ്ടുകള്‍ക്ക് ഇന്ന് മുതല്‍ ഇന്‍ഡക്‌സേഷന്‍ നേട്ടം കിട്ടില്ല

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വരുന്ന മാറ്റങ്ങളില്‍ നിക്ഷേപകരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഡെറ്റ് മ്യൂചല്‍ ഫണ്ടുകളിലെ വരുമാനത്തിന്റെ നികുതി കണക്കാക്കുമ്പോഴുള്ള ഇന്‍ഡക്‌സേഷന്‍ നേട്ടം ഇല്ലാതാകുന്നത്.

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഇന്ന് മുതല്‍ ഈ നേട്ടം ഇല്ലാതാകുന്നു. അതായത് 2023 മാര്‍ച്ച് 31 വരെ നടത്തിയ ഡെറ്റ് മ്യൂചല്‍ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഡക്‌സേഷന്‍ നേട്ടം ലഭിക്കും.

എന്താണ് ഇന്‍ഡക്‌സേഷന്‍ നേട്ടം?

ഡെറ്റ് മ്യചല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ച് 36 മാസത്തിനു ശേഷമാണ് അത് പിന്‍വലിക്കുന്നതെങ്കില്‍ അപ്പോള്‍ ലഭിക്കുന്ന ലാഭത്തെ ദീര്‍ഘകാല മൂലധന നേട്ടമായാണ് കണക്കാക്കുക. ഇതിന് ദീര്‍ഘകാല മൂലധന നേട്ട നികുതി (ലോങ് ടേം കാപിറ്റല്‍ ഗെയിന്‍ ടാക്‌സ്) ബാധകവുമാണ്.

എന്നാല്‍ നിക്ഷേപത്തിനായുള്ള ചെലവ് അല്ലെങ്കില്‍ പ്രാരംഭ നിക്ഷേപ തുകയുടെ കാര്യത്തില്‍ പണപ്പെരുപ്പത്തിന്റെ ആഘാതം കൂടി കണക്കിലെടുത്ത് നല്‍കുന്ന നേട്ടമാണ് ഇന്‍ഡക്‌സേഷന്‍ നേട്ടം എന്ന് ലളിതമായി പറയാം.

അതായത് മൂന്നു വര്‍ഷം മുന്‍പ് ആയിരം രൂപ നിക്ഷേപിച്ചിരുന്നു എന്നു കരുതുക. അതിന്‍മേല്‍ നൂറു രൂപ ലാഭം ലഭിക്കുകയും ചെയ്തു. പക്ഷേ, പണപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോള്‍ യഥാര്‍ത്ഥ നേട്ടം നൂറു രൂപയായിരിക്കില്ല.

മൂന്നു വര്‍ഷം മുന്‍പ് ആയിരം രൂപയ്ക്ക് വാങ്ങാമായിരുന്നവ ഇപ്പോള്‍ വാങ്ങാന്‍ അതിലേറെ തുക നല്‍കേണ്ടി വരും. അതായത് പണത്തിന്റെ വാങ്ങല്‍ മൂല്യം കുറഞ്ഞു.

ഇത്തരത്തില്‍ നിക്ഷേപത്തിനായി ചെലവഴിച്ച തുകയുടെ മൂല്യം എത്രത്തോളം കുറഞ്ഞു എന്നറിയാന്‍ കോസ്റ്റ് ഓഫ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ് എന്ന സൂചികയാണ് അടിസ്ഥാനമാക്കുന്നത്.

ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇതു ലഭ്യമാണ്. ഇത്തരത്തില്‍ നിക്ഷേപ തുകയുടെ ഇന്‍ഡക്‌സേഷന്‍ മൂല്യം പിന്‍വലിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ലഭിച്ച തുകയില്‍ നിന്നു കുറച്ച ശേഷം അതിനാണ് മൂലധന നേട്ട നികുതി നല്‍കേണ്ടത്.

ഇന്‍ഡക്‌സേഷന്‍ നേട്ടങ്ങള്‍ക്കായി മാത്രം നിക്ഷേപം നടത്തണോ?

2023 ഏപ്രില്‍ ഒന്നു മുതല്‍ ഇന്‍ഡക്‌സേഷന്‍ നേട്ടം ലഭിക്കില്ല എന്നതിന്റേ പേരില്‍ മാത്രം അതിനു മുന്‍പ് നിക്ഷേപം നടത്തുന്ന തീരുമാനം കൈക്കൊള്ളാതിരിക്കുന്നതാവും മികച്ചത്. പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുള്ളതു പോലെ ഒരു സാമ്പത്തിക ലക്ഷ്യവുമായാവണം എല്ലാ നിക്ഷേപങ്ങളും നടത്തേണ്ടത്.

അത്തരത്തില്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ മാത്രമായിരിക്കണം ഇന്‍ഡക്‌സേഷന്‍ നേട്ടം ലഭിക്കുമെന്നതിന്റെ പേരില്‍ 2023 ഏപ്രില്‍ ഒന്നിനു മുന്‍പ് നിക്ഷേപം നടത്തേണ്ടത്. ഇങ്ങനെ ഇന്‍ഡക്‌സേഷന്‍ നേട്ടം അവസാനിക്കുന്നു എന്നതിന്റെ പേരില്‍ മാത്രം തിരക്കു പിടിച്ചു നടത്തേണ്ട ഒന്നല്ല ഏതു മേഖലയിലായാലും നിക്ഷേപം.

സമീപ ഭാവിയില്‍ നിങ്ങള്‍ ഡെറ്റ് ഫണ്ടില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെങ്കില്‍ ആ നിക്ഷേപം നേരത്തെ തന്നെ നടത്തി ഇന്‍ഡക്‌സേഷന്‍ നേട്ടം കൈവശമാക്കുന്നതിനെ കുറിച്ച് ആലോചിക്കാം.

ഡെറ്റ് ഫണ്ടിലെ നിക്ഷേപങ്ങള്‍ പലപ്പോഴും ദീര്‍ഘകാലത്തേക്ക് ആയിരിക്കില്ല എന്നതും ഇവിടെ പരിഗണിക്കണം. 36 മാസങ്ങള്‍ക്കു ശേഷം പിന്‍വലിക്കുന്ന ഡെറ്റ് ഫണ്ടുകള്‍ക്കു മാത്രമായിരിക്കും ഇത്തരത്തില്‍ നേട്ടം കൈവരിക്കാനാവുക.

എന്നാല്‍ തല്‍ക്കാലത്തേക്ക് പാര്‍ക്ക് ചെയ്യാനായി ഡെറ്റ് ഫണ്ടുകളെ പരിഗണിക്കുന്ന നിക്ഷേപകര്‍ ഇക്കാര്യത്തെ കുറിച്ചു ആശങ്കപ്പെടേണ്ട ആവശ്യവുമില്ല.

മറ്റു പരമ്പരാഗത നിക്ഷേപ പദ്ധതികളിലെ നേട്ടം പോലെ ഇതിലും ഓരോ വ്യക്തിയുടേയും നികുതി ബാധ്യതയ്ക്ക് അനുസൃതമായ നിരക്കുകളാവും ഇനി ഡെറ്റ് ഫണ്ടുകളിലെ നേട്ടത്തിനും ബാധകമാകുക.

X
Top