Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഡിബി റിയൽറ്റിയുടെ 2,000 കോടി രൂപയുടെ ക്യുഐപി ഉടൻ

മുംബൈ: യോഗ്യതയുള്ള സ്ഥാപന നിക്ഷേപകർക്ക് ഓഹരികൾ വിറ്റ് 1,500-2,000 കോടി രൂപ സമാഹരിക്കാൻ ഡിബി റിയൽറ്റി ലിമിറ്റഡ് പദ്ധതിയിടുന്നുവെന്ന് പ്രോപ്പർട്ടി ഡെവലപ്പറുടെ പദ്ധതികളെക്കുറിച്ച് അറിവുള്ള വൃത്തങ്ങൾ പറഞ്ഞു.

നിരവധി വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന ഫണ്ട് ശേഖരണം വിപണി സാഹചര്യങ്ങൾക്കനുസരിച്ച് വരും ആഴ്‌ചകളിൽ പൂർത്തിയാക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ഒരു കാലത്ത് മുംബൈ വിപണിയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായിരുന്ന കമ്പനിക്ക് വിജയകരമായ ഒരു ധനസമാഹരണം വഴിത്തിരിവുണ്ടാക്കാം.

2ജി സ്‌പെക്‌ട്രം വിതരണ അഴിമതിയിൽ അതിൻ്റെ പ്രൊമോട്ടർമാരായ ഷാഹിദ് ബൽവയെയും വിനോദ് ഗോയങ്കയെയും പ്രതികളാക്കിയതോടെയാണ് ഡിബി റിയാലിറ്റിയുടെ പ്രശ്‌നങ്ങൾ ആരംഭിച്ചത്.

പിന്നീട് കാര്യമായ തെളിവുകളുടെ അഭാവത്തിൽ 2017 ഡിസംബറിൽ പ്രത്യേക സിബിഐ കോടതി ഇവരെ കുറ്റവിമുക്തരാക്കി. എന്നിരുന്നാലും, അവരുടെ നീണ്ട നിയമപോരാട്ടത്തിൻ്റെ ഫലമായി പ്രോജക്ടുകൾ വൈകുകയും കടം നൽകിയവർ പിന്മാറുകയും ചെയ്തു.

റിയൽ എസ്റ്റേറ്റ് ഡെവലപ്പർ, നിക്ഷേപ ബാങ്കുകളായ ജെഎം ഫിനാൻഷ്യൽ, ഡിഎഎം ക്യാപിറ്റൽ എന്നിവയെ ധനസമാഹരണത്തിനായി സമീപിച്ചിട്ടുണ്ട് എന്നാണ് വിവരം.

വർഷാരംഭം മുതൽ സ്റ്റോക്ക് വില 46 ശതമാനം ഉയർന്ന് 267.70 രൂപയായി ഉയർന്ന സാഹചര്യത്തിലാണ് ഡിബി റിയാലിറ്റിയുടെ ധനസമാഹരണ പദ്ധതികൾ. കഴിഞ്ഞ 12 മാസത്തിനിടെ ഓഹരിവില നാലിരട്ടിയായി ഉയർന്നു.

ഫണ്ട് ശേഖരണം ഓഹരി ഉടമകൾക്ക് കമ്പനിയിലുള്ള വിഹിതം 10-15% നേർപ്പിക്കുന്നതിലേക്ക് നയിക്കും. കമ്പനിയുടെ പ്രൊമോട്ടർമാർ ഡിസംബർ 31ന് 50.89% ഓഹരികൾ കൈവശം വയ്ക്കുന്നുണ്ട്.

യോഗ്യരായ നിക്ഷേപകർക്ക് ഓഹരികൾ വിൽക്കുന്നതിൽ നിന്ന് സമാഹരിക്കുന്ന ഫണ്ട് കടം കൂടുതൽ കുറയ്ക്കുന്നതിനും പുതിയതും നിലവിലുള്ളതുമായ പദ്ധതികളിൽ നിക്ഷേപിക്കുന്നതിനും ഉപയോഗിക്കും.

X
Top