അർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാംവിദേശനാണ്യ കരുതൽ ശേഖരം 683.99 ബില്യൺ ഡോളറിലെത്തിപെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുംജിഎസ്ടി കൗൺസിലിൽ നിർണായക ചർച്ചകൾക്ക് സാധ്യത; ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് റിട്രോ ടാക്സ് ഇളവ്‌ ചർച്ച ചെയ്തേക്കും2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 18% നികുതി ഏർപ്പെടുത്തിയേക്കും

മെട്രോപോളിസിന്റെ ഓഹരി ഏറ്റെടുക്കൽ; ചർച്ച നടത്തി അദാനി ഗ്രൂപ്പും, അപ്പോളോയും

മുംബൈ: ശതകോടീശ്വരൻ ഗൗതം അദാനിയും, ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റൽ ഓപ്പറേറ്റർമാരായ അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസ് ലിമിറ്റഡും മെട്രോപോളിസ് ഹെൽത്ത് കെയർ ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതിനുള്ള ബിഡ്ഡുകൾ വിലയിരുത്തുന്നതായി ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു. അദാനിയും അപ്പോളോയും മെട്രോപോളിസുമായുള്ള ഇടപാടിന് കുറഞ്ഞത് 7,765 കോടി രൂപ ചിലവഴിക്കുമെന്ന് ഈ വിഷയത്തിൽ പരിചയമുള്ള രണ്ട് പേരെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കമ്പനികളിലൊന്നായ അദാനി ഗ്രൂപ്പ് കഴിഞ്ഞ മാസം ആരോഗ്യമേഖലയിലേക്കുള്ള ചുവടുവെപ്പ് പ്രഖ്യാപിക്കുകയും, ഇതിനായി അദാനി ഹെൽത്ത് വെഞ്ചേഴ്‌സ് (എഎച്ച്‌വിഎൽ) എന്ന പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി സംയോജിപ്പിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. ആരോഗ്യ മേഖലയിൽ ചുവടുറപ്പിക്കാൻ അദാനി ഗ്രൂപ്പ് 4 ബില്യൺ ഡോളർ മാറ്റി വച്ചതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ 8 വർഷത്തിനുള്ളിൽ, ഊർജ്ജം, ഹരിത ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, വിമാനത്താവളങ്ങൾ, ഭക്ഷ്യ സംസ്കരണം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിലായി 30 വ്യത്യസ്ത സ്ഥാപനങ്ങളെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

1980-കളിൽ ഒരു ലാബുമായി പ്രവർത്തനം ആരംഭിച്ച മെട്രോപോളിസ് ഹെൽത്ത്‌കെയർ ലിമിറ്റഡ്, നിലവിൽ രാജ്യത്തുടനീളമുള്ള 19 സംസ്ഥാനങ്ങളിൽ ഡയഗ്നോസ്റ്റിക് ചെയിൻ പ്രവർത്തിപ്പിക്കുന്നു.

X
Top