ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

ശ്രീറാം പ്രോപ്പർട്ടീസിന്റെ പദ്ധതികളിൽ 60 കോടി രൂപ നിക്ഷേപിച്ച് ഡാൽമിയ ഫിനാൻസ്

ബാംഗ്ലൂർ: ബാംഗ്ലൂരിലെ സർജാപൂരിലെയും ദേവനഹള്ളിയിലെയും മൈക്രോ മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന ശ്രീറാം പ്രോപ്പർട്ടീസിന്റെ രണ്ട് പ്രൊജക്റ്റുകളിൽ അസറ്റ് മാനേജരായ ഡാൽമിയ നിസസ് ഫിനാൻസ് ഇൻവെസ്റ്റ്‌മെന്റ് മാനേജർസ് എൽഎൽപി അവരുടെ റിയൽ എസ്റ്റേറ്റ് ക്രെഡിറ്റ് ഓപ്പർച്യുണിറ്റീസ് ഫണ്ട് – I വഴി 60 കോടി രൂപ നിക്ഷേപിച്ചു. 500 കോടി രൂപയുടെ ഫണ്ടിൽ നിന്നാണ് സ്ഥാപനം ഈ നിക്ഷേപങ്ങൾ നടത്തിയിരിക്കുന്നത്.  ശ്രീറാം പ്രോപ്പർട്ടീസ് പോലുള്ള ഒരു വ്യവസായ പ്രമുഖനുമായി അവരുടെ വികസന പോർട്ട്‌ഫോളിയോയിൽ പങ്കെടുക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഡാൽമിയ നിസസ് ഫിനാൻസ് പറഞ്ഞു.

അമിത് ഗോയങ്കയുടെ നേതൃത്വത്തിലുള്ള നിസസ് ഫിനാൻസിന്റെയും ഗൗരവ് ഡാൽമിയയുടെ നേതൃത്വത്തിലുള്ള ഡാൽമിയ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭ ഫണ്ടാണ് ഡാൽമിയ നിസസ്. രണ്ട് പദ്ധതികളിൽ, ഒന്ന് സർജാപൂരിലെ പ്രധാന ഇടനാഴിയിൽ സ്ഥിതി ചെയ്യുന്ന 13 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു. മറ്റൊന്ന്, ദേവനഹള്ളിയിലെ ശ്രീറാം റെയിൻഫോറസ്റ്റ് ഫേസ്-1 ലാണ്. 500 കോടി രൂപയുടെ കോർപ്പസ് ഉള്ള സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു എഐഎഫ് കാറ്റഗറി II റിയൽ എസ്റ്റേറ്റ് കേന്ദ്രീകൃത ഫണ്ടാണ് റിയൽ എസ്റ്റേറ്റ് ക്രെഡിറ്റ് ഓപ്പർച്യുണിറ്റീസ് ഫണ്ട് – I. അതേസമയം, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ ഒന്നാണ് ശ്രീറാം പ്രോപ്പർട്ടീസ് ലിമിറ്റഡ്, ഇത് പ്രാഥമികമായി മിഡ്-മാർക്കറ്റ് ഭവന വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

X
Top