ഇന്ത്യ–യുകെ വ്യാപാരക്കരാർ: ഇന്ത്യയുടെ വജ്ര, സ്വർണാഭരണ കയറ്റുമതി മിന്നിത്തിളങ്ങുംടിസിഎസ് കൂട്ടപ്പിരിച്ചുവിടൽ വാർത്ത: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ആശങ്കതീരുവ നിഴലില്‍ തിളക്കം മങ്ങി രത്‌ന-ആഭരണ വ്യവസായം; ഒരു ലക്ഷം പേരെ ബാധിക്കുമെന്ന് ആശങ്കഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും: പിയൂഷ് ഗോയൽകേന്ദ്രസര്‍ക്കാറിന്റെ ധനക്കമ്മി ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വര്‍ദ്ധിച്ചു

പ്രതിദിന വിമാന യാത്രികരുടെ എണ്ണം പുതിയ ഉയരത്തില്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയ്ക്ക് ശേഷം ആദ്യമായി ഇന്ത്യയിലെ പ്രതിദിന വിമാന യാത്രക്കാരുടെ എണ്ണം തുടര്‍ച്ചയായ രണ്ട് ദിവസം 4 ലക്ഷം കടന്നു.

നവംബര്‍ 27 ന് പ്രതിദിന ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 409,831 മാവുകയായിരുന്നു.2739 പുറപ്പെടലുകളും രേഖപ്പെടുത്തി.

2022 ഏപ്രില്‍ 17 ലെ 407,975 യാത്രക്കാരാണ് മുന്‍ ഉയരം. പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിമാനങ്ങളുടെ എണ്ണം 2022 ജൂണ്‍ 12ലെ 2882 വിമാനങ്ങളാണ്. 2019 ല്‍ ശരാശരി 400,000 യാത്രക്കാരായിരുന്നു വിമാനയാത്ര നടത്തിയത്.

ഏകദേശം 2,900 പ്രതിദിന ഫ്‌ലൈറ്റ് പുറപ്പെടലുകള്‍ രേഖപ്പെടുത്തി. ഒക്ടോബറില് ഇന്ത്യയിലെ വിമാന യാത്രക്കാരുടെ എണ്ണം 10.2 ശതമാനം ഉയര്‍ന്നിരുന്നു.

114.07 ലക്ഷം യാത്രക്കാരാണ് വിമാന യാത്ര തെരഞ്ഞെടുത്തത്.

X
Top