യുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐഇന്ത്യന്‍ ധനകാര്യമേഖലയില്‍ നിക്ഷേപം ഉയര്‍ത്തി ആഗോള ബാങ്കുകള്‍രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യ

അറ്റാദായം വര്‍ദ്ധിപ്പിച്ച് ഡാബര്‍

മുംബൈ: പ്രമുഖ എഫ്എംസിജി കമ്പനിയായ ഡാബര്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 514 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.8 ശതമാനം കൂടുതലാണിത്.

മൊത്തം വരുമാനം 1.7 ശതമാനം ഉയര്‍ന്ന് 3404.58 കോടി രൂപയായി. വേനല്‍ക്കാലത്തെ അപ്രതീക്ഷിത മഴ ഡാബറിന്റെ സമ്മര്‍ പോര്‍ട്ട്‌ഫോളിയോ പ്രകടനത്തെ ബാധിച്ചു. പ്രത്യേകിച്ച് പാനീയങങളുടെ വില്‍പ്പനയെ.

വേനല്‍ക്കാല ബിസിനസ് ഒഴികെയുള്ളവയുടെ വളര്‍ച്ച 7 ശതമാനമാണെന്നും കമ്പനി അറിയിക്കുന്നു. കമ്പനിയുടെ ഗ്രാമങ്ങളിലെ പ്രകടനം നഗരത്തിലെ വില്‍പനയെ മറികടക്കുന്നതായിരുന്നു.

കമ്പനി ഓഹരി 1.34 ശതമാനം ഉയര്‍ന്ന് 529 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരിയുടെ ഒരു മാസത്തെ വളര്‍ച്ച 10.21 ശതമാനമാണ്. ഓഹരി ഹോള്‍ഡ് ചെയ്യാന്‍ അനലിസ്റ്റുകള്‍ നിര്‍ദ്ദേശിച്ചു.

X
Top