കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

മികച്ച പ്രതിവാര നേട്ടം സ്വന്തമാക്കി വിപണി, 64 സ്‌മോള്‍ക്യാപ്പുകള്‍ ഉയര്‍ന്നത് 10-37%

മുംബൈ: മികച്ച പ്രതിവാര നേട്ടമാണ് ജൂലൈ 14 ന് വിപണി സ്വന്തമാക്കിയത്. സെന്‍സെക്‌സ് 1.19 ശതമാനം അഥവാ 780.45 പോയിന്റ് ഉയര്‍ന്ന് 66060.90 ലെവലിലും നിഫ്റ്റി50 1.20 ശതമാനം അഥവാ 232.7 പോയിന്റുയര്‍ന്ന് 19595.35 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധന നിര്‍ത്തുമെന്ന പ്രതീക്ഷ,വിദേശ നിക്ഷേപകരുടെ വാങ്ങല്‍, മെച്ചപ്പെട്ട മണ്‍സൂണ്‍, ഐടി കമ്പനികളുടെ വീണ്ടെടുപ്പ് എന്നീ ഘടകങ്ങളാണ് തുണയായത്.

66159.79- 19,595.35 എന്നിങ്ങനെ പുതിയ റെക്കോര്‍ഡ് റെക്കോര്‍ഡ് ഉയരങ്ങള്‍ രേഖപ്പെടുത്താനും കഴിഞ്ഞയാഴ്ച ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കായി. ബിഎസ്ഇ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം ഒരു ശതമാനം, 1.3 ശതമാനം, 1.7 ശതമാനം എന്നിങ്ങനെയാണ് നേട്ടമുണ്ടാക്കിയത്. മേഖലകളില്‍ ബിഎസ്ഇ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക 5 ശതമാനവും മെറ്റല്‍ സൂചിക 3.2 ശതമാനവും റിയല്‍റ്റി സൂചിക 1.7 ശതമാനവും ഉയര്‍ന്നു.

ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചികകളില്‍ സെന് ടെക്‌നോളജീസ്, ലോയ്ഡ്‌സ് സ്റ്റീല്‌സ് ഇന്ഡസ്ട്രീസ്, പിക്‌സ് ട്രാന്‌സ്മിഷന്‌സ്, പട്ടേല് എഞ്ചിനീയറിംഗ് കമ്പനി, മോഷിപ് ടെക്‌നോളജീസ്, മസഗോണ് ഡോക്ക് ഷിപ്പ് ബില്‌ഡേഴ്‌സ്, പ്രിസിഷന് കാംഷാഫ്റ്റ്‌സ്, എച്ച്പിഎല് ഇലക്ട്രിക് ആന്ഡ് പവര്, ലോയ്ഡ്‌സ് മെറ്റല്‌സ് ആന്ഡ് എനര്ജി, എക്‌സ്‌ചേഞ്ചിംഗ് സൊല്യൂഷന്‌സ്, നെല്‌കോ, തേജസ് നെറ്റ്വര്ക്ക്‌സ്, അലൈഡ് ഡിജിറ്റല് സര്വീസസ് എന്നിവ 20 മുതല് 37 ശതമാനം വരെ ഉയര്ന്നു. ഡെല്‍റ്റ കോര്‍പ്പറേഷന്‍, സ്വാന്‍ എനര്‍ജി, വി 2 റീട്ടെയില്‍, രത്തന്‍ഇന്ത്യ പവര്‍, ഹ്യൂബാച്ച് കളറന്റ്‌സ് ഇന്ത്യ, മംഗളം ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ്, മംഗലാപുരം കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ്, ഗുല്‍ഷന്‍ പോളിയോള്‍സ്, വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി, എഎംഐ ഓര്‍ഗാനിക്‌സ് എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍. വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) 5,417.78 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐ) 1251.29 കോടി രൂപയുടെ ഓഹരികളാണ് വില്‍പന നടത്തിയത്.

ഈ മാസം ഇതുവരെ 14,582.63 കോടി രൂപയുടെ അറ്റവാങ്ങല്‍ എഫ്‌ഐഐ നടത്തിയിട്ടുണ്ട്. അതേസമയം ഡിഐഐകള്‍ 8129.50 കോടി രൂപയുടെ അറ്റ വില്‍പന നടത്തി.

X
Top