കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഇന്ത്യയുടെ ഹരിത പരിവര്‍ത്തനം: 1 ബില്യണ് ഡോളര് നിക്ഷേപവും 4000 തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്ത് കമ്മിന്സ്

ന്യൂഡല്‍ഹി: ആഗോള എഞ്ചിന്‍, ഊര്‍ജ്ജ ഉല്‍പാദന, ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ കമ്മിന്‍സ് ഗ്രൂപ്പ് ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ (8,229 കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങുന്നു. അടുത്ത ദശകത്തിനുള്ളില്‍ 4,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചു. ഹരിത ഊര്‍ജ്ജ മേഖലയിലാണ് കമ്പനി നിക്ഷേപിക്കുന്നത്.

കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ കമ്പനി ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ (8,229 കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ടെന്ന് കമ്മിന്‍സ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ അശ്വത് റാം പറഞ്ഞു. അടുത്ത ദശകത്തില്‍ സമാനമായ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നു.നിലവിലുള്ള സാങ്കേതികവിദ്യകളില്‍ നിന്ന് പുതിയവയിലേക്ക് മാറുന്ന പരിവര്‍ത്തന ഘട്ടം ഉപയോഗപ്പെടുത്തുക എന്നതാണ് ഉദ്ദേശ്യം.

കമ്പനിയുടെ ഇന്ത്യയിലെ ബിസിനസിന്റെ ഭൂരിഭാഗവും ടാറ്റ കമ്മിന്‍സ് വഴിയാണ് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ലോ-ടു-സീറോ എമിഷന്‍ ടെക്നോളജി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കമ്മിന്‍സ് ടാറ്റ മോട്ടോഴ്സുമായി കരാര്‍ സ്ഥിരീകരിച്ചിരുന്നു.

ഈ രണ്ട് കമ്പനികളും ടിസിപിഎല്‍ ഗ്രീന്‍ എനര്‍ജി സൊല്യൂഷന്‍സ് (ജിഇഎസ്) എന്ന പുതിയ ബിസിനസ്സ് സ്ഥാപിക്കുകയും ചെയ്തു. കമ്പനി 2025 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.

X
Top