സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

625 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് കമ്മിന്‍സ് ഇന്ത്യ, റെക്കോര്‍ഡ് തീയതി

ന്യൂഡല്‍ഹി: 13 രൂപ അഥവാ 625 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് കമ്മിന്‍സ് ഇന്ത്യ. ജൂലൈ 26 ആണ് റെക്കോര്‍ഡ് തീയതി. ഓഗസ്റ്റ് 31 ന് നടക്കുന്ന വാര്‍ഷിക ജനറല്‍ മീറ്റിംഗിന്റെ തീരുമാനത്തിന് വിധേയമായി ലാഭവിഹിതം വിതരണം ചെയ്യും.

ഇതിന് മുന്‍പ് ഫെബ്രുവരിയില്‍ കമ്പനി 12 രൂപ ഇടക്കാല ലാഭവിഹിതം നല്‍കി. 2022 ഫെബ്രുവരിയില്‍ 8 രൂപയും 2021 ഓഗസ്റ്റില്‍ 8 രൂപയും 2021 ഫെബ്രുവരിയില്‍ 7 രൂപയും കമ്പനി വിതരണം ചെയ്ത ലാഭവിഹിതങ്ങളില്‍ പെടുന്നു.

കഴിഞ്ഞവര്‍ഷത്തില്‍ കമ്പനി ഓഹരി 59 ശതമാനമാണുയര്‍ന്നത്. ഈ കാലയളവില്‍ നിഫ്റ്റി 13 ശതമാനം മാത്രം നേട്ടമുണ്ടാക്കി.

X
Top