ജിഎസ്ടി ഇളവു നിഷേധം: പരാതിക്കു പുതിയ സംവിധാനവുമായി കേന്ദ്രംസംസ്ഥാനങ്ങൾക്ക് 17,000 കോടി ജിഎസ്ടി നഷ്ടപരിഹാരം; കേരളത്തിന് 773 കോടി ലഭിക്കുംകേന്ദ്ര നികുതിവരുമാനം ലക്ഷ്യം മറികടന്നേക്കുംരാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് താഴേക്ക്ബജറ്റ് കമ്മി കുറഞ്ഞത് 50 ബേസിസ് പോയിന്റ് താഴ്ത്താന്‍ കേന്ദ്രം

ക്രിപ്‌റ്റോകറന്‍സി വിപണി നേട്ടത്തില്‍

ന്യൂഡല്‍ഹി: ബുധനാഴ്ച രാവില പ്രധാന ക്രിപ്‌റ്റോകറന്‍സികളുടെ വിലകളില്‍ ഉയര്‍ച്ച ദൃശ്യമായി. ആഗോളവിപണന മൂല്യം 2.29 ശതമാനം വര്‍ധിച്ച് 1.29 ട്രില്ല്യണ്‍ ഡോളറായി.വിപണി അളവ് 14.56 ശതമാനം ഇടിവില്‍ 71.64 ബില്ല്യണ്‍ ഡോളറായി.
ഇതില്‍ വികേന്ദ്രീകൃത ധനവിനിമയത്തിന്റെ (Defi) അളവ് 7.98 ബില്ല്യണ്‍ ഡോളറും (11.14 ശതമാനം) സ്‌റ്റേബിള്‍ കോയിന്റെ അളവ് 62.83 ബില്ല്യണ്‍ ഡോളറുമാണ്. (87.71 ശതമാനം).ക്രിപ്‌റ്റോ ആസ്തികളില്‍ ബിറ്റ്‌കോയിന്‍ മേധാവിത്തം 44.86 ശതമാനമായി. ഇത് 0.25 ശതമാനം വര്‍ധനവാണ്.
നിലവില്‍ 24,43,997 രൂപയാണ് ബിറ്റ്‌കോയിന്‍ വില.എക്‌സ് ആര്‍പി 0.02 ശതമാനം കുറഞ്ഞ് 33.49 രൂപയും കര്‍ഡാനോ 1.23 ശതമാനം വര്‍ധന രേഖപ്പെടുത്തി 43.10 രൂപയുമായി.ടെഥര്‍ 81.39രൂപ (0.65 ശതമാനം കുറവ്),പൊക്കോട്ട് 837.29രൂപ (1.86ശതമാനം വര്‍ധന)എന്നിങ്ങനെയാണ് മറ്റ് കോയിനുകളുടെ വിലയില്‍ വന്ന മാറ്റം.
മീം കോയിനായ ഡോഷ് കോയിന്‍ 0.82 ശതമാനം ഇടിവില്‍ 6.8538 രൂപയിലാണുള്ളത്. അതേസമയം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരായ തന്റെ നിലാപാട് ആവര്‍ത്തിച്ചു. ക്രിപ്‌റ്റോകറന്‍സി നിക്ഷേപത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് ജനങ്ങള്‍ക്കും സര്‍ക്കാറിനും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ക്രിപ്‌റ്റോവിപണി നിലവില്‍ നേരിടുന്ന ഇടിവിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം തന്റെ നിലപാടുകള്‍ ആവര്‍ത്തിച്ചത്. ‘ ഞങ്ങള്‍ വളരെക്കാലമായി പറഞ്ഞുകൊണ്ടിരുന്നത് ഇപ്പോള്‍ സംഭവിക്കുന്നു. ക്രിപ്‌റ്റോകറന്‍സികള്‍ നേരിട്ട തകര്‍ച്ച ശ്രദ്ധിക്കുക. ക്രിപ്‌റ്റോകള്‍ക്ക് മൂല്യമില്ല. ഞങ്ങള്‍ വീണ്ടും പറയുന്നു. ക്രിപ്‌റ്റോകറന്‍സികള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും പണവിനിമയത്തിനും ഭീഷണിയാണ്.’ സിഎന്‍ബിസി ചാനലുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

X
Top