സേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞുപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി മുന്നോട്ട്റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുകുന്നുആരോഗ്യ-ലൈഫ് ഇൻഷുറൻസ് പ്രീമിയം തുക കുറഞ്ഞേക്കും; തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽസിൽവർ ലൈൻ പദ്ധതി: കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച DPR കേന്ദ്രം തള്ളി

തിരിച്ചുകയറ്റത്തിന്റെ പാതയില്‍ ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: വന്‍ തകര്‍ച്ച നേരിട്ട ക്രിപ്‌റ്റോകറന്‍സികള്‍ തിരിച്ചുകയറ്റത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ദിവസമായി മാറി തിങ്കളാഴ്ച. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 6.97 ശതമാനം ഉയര്‍ന്ന് 875.48 ബില്ല്യണ്‍ ഡോളറിലെത്തിയപ്പോള്‍ ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 11.16 ശതമാനം ഇടിഞ്ഞ് 79.28 ബില്ല്യണ്‍ ഡോളറിന്റേതായി. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സിന്റെ അളവ് മൊത്തം ക്രിപ്‌റ്റോഅളവിന്റെ 7.28 ശതമാനമായ 5.77 ബില്ല്യണിലാണുള്ളത്.
സ്‌റ്റേബിള്‍ കോയിന്‍ അളവ് 68.63 ബില്ല്യണ്‍ ഡോളറാണ്. ഇത് മൊത്തം ക്രിപ്‌റ്റോഅളവിന്റെ 86.56 ശതമാനമാണ്. ക്രിപ്‌റ്റോകറന്‍സികളിലെ ബിറ്റ്‌കോയിന്‍ മേധാവിത്തം 43.37 ശതമാനമായി ഉയര്‍ന്നു.
ബിറ്റ് കോയിന്‍ വില നിലവില്‍ 16.6 ലക്ഷം രൂപയാണ്. 24 മണിക്കൂറിനുള്ളില്‍ 8 ശതമാനം ഉയര്‍ച്ചയാണ് ബിറ്റ്‌കോയിന്‍ രേഖപ്പെടുത്തിയത്. രണ്ടാമത്ത വലിയ കോയിനായ എഥേരിയം 10.91 ശതമാനം വര്‍ധനവോടെ 89,083 രൂപയിലെത്തി.
5.03 ശതമാനം വിലവര്‍ധന കുറിച്ച കാര്‍ഡാനോ 38.99 രൂപയിലും 7.69 ശതമാനം ഉയര്‍ച്ച നേടി ബൈനാന്‍സ് 17,334.20 രൂപയിലുമാണുള്ളത്. എക്‌സ് ആര്‍പി-26.59 രൂപ (5.09 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-602.89 രൂപ (2.55 ശതമാനം ഉയര്‍ച്ച), ഡോഷ് കോയിന്‍ – 4.84 രൂപ (11. 72 ശതമാനം ഉയര്‍ച്ച) ടെതര്‍-82.90 രൂപ (0.56 ശതമാനം ഇടിവ്) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ കോയിനുകളുടെ വില നിലവാരം. മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ സ്ഥാപനം ബിറ്റ് ഒയാസിസ് ജീവനക്കാരുടെ എണ്ണത്തില്‍ കുറവ്് വരുത്തിയെന്ന റിപ്പോര്‍ട്ടും തിങ്കളാഴ്ച പുറത്തുവന്നു.
വ്യവസായത്തില്‍ സംഭവിച്ച തകര്‍ച്ചയാണ് തൊഴില്‍ ശക്തി കുറയ്ക്കാന്‍ സ്ഥാപനത്തെ പ്രേരിപ്പിച്ചത്. മൊത്തം ക്രിപ്‌റ്റോകറന്‍സി മൂല്യം കഴിഞ്ഞദിവസം 5 ശതമാനം ഇടിഞ്ഞ് 853 ബില്ല്യണ്‍ ഡോളറായിരുന്നു. തകര്‍ച്ച നിക്ഷേപരുടെ ആത്മവിശ്വാസം തകര്‍ത്തെന്ന് ബിഗ് വണ്‍ എക്‌സ്‌ചേഞ്ചിലെ ആന്‍ഡി ലിയാന്‍ പറഞ്ഞു.
വിപണി മൂല്യം 900 ബില്ല്യണ്‍ ഡോളറിന് താഴെയ്ക്ക് വീണതും 100 മില്ല്യണ്‍ ഡോളര്‍ ബിറ്റ്‌കോയിന്‍ അവധി കോണ്‍ട്രാക്ടുകള്‍ പണമാക്കിയതും നിക്ഷേപരെ വിപണിയില്‍ നിന്നും അകറ്റി. ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ 2020 ഡിസംബറിനു ശേഷം ആദ്യമായി 19,000 ഡോളറിന് താഴെയെത്തിയപ്പോള്‍ രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകോയിനായ എഥേരിയം തകര്‍ച്ച നേരിട്ട് നിര്‍ണ്ണായകമായ 1000 ഡോളറിന് ചുവടെയെത്തി. നേരത്തെ ടെറലൂന സ്‌റ്റേബിള്‍ കോയിന്റെ തകര്‍ച്ചയുടെ ഫലമായി നിക്ഷേപകര്‍ക്ക് 40 ബില്ല്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടിരുന്നു.
തുടര്‍ന്ന് ക്രിപ്‌റ്റോവിപണി മൂല്യം ഒരുവര്‍ഷത്തിനിടെ ആദ്യമായി ഒരു ട്രില്യണില്‍ കുറഞ്ഞു. 3.1 ട്രില്ല്യണ്‍ ഡോളറെന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്നാണ് മൂല്യം 900 ബില്ല്യണ്‍ ഡോളറിലേയ്ക്ക് വീണത്.

X
Top