ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ക്രിപ്‌റ്റോ ട്രാക്കിംഗ് സ്റ്റാർട്ടപ്പായ ബിനോക്‌സ് 4 മില്യൺ ഡോളർ സമാഹരിച്ചു

മുംബൈ: ബീനെക്‌സ്റ്റ് നേതൃത്വം വഹിച്ച ഒരു ഫണ്ടിംഗ് റൗണ്ടിൽ 4 മില്യൺ ഡോളർ സമാഹരിച്ചതായി അറിയിച്ച് ക്രിപ്‌റ്റോകറൻസി ടാക്സേഷൻ, വെബ് 3 പോർട്ട്‌ഫോളിയോ ട്രാക്കിംഗ് സ്റ്റാർട്ടപ്പായ ബിനോക്‌സ്. ആർക്കം വെഞ്ചേഴ്‌സ്, ആക്സിൽ, സൈസോൺ ക്യാപിറ്റൽ, പ്രേംജി ഇൻവെസ്റ്റ്, ബ്ലുമേ വെഞ്ചേഴ്‌സ്, ബെറ്റർ ക്യാപിറ്റൽ തുടങ്ങിയ നിക്ഷേപകരും ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായി.

യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ പ്ലാറ്റ്‌ഫോം ആരംഭിക്കാൻ പദ്ധതിയിടുന്ന ബിനോക്‌സ്, ഉൽപ്പന്നം, എഞ്ചിനീയറിംഗ്, വളർച്ച, മാർക്കറ്റിംഗ് ടീം എന്നിവയുടെ വിപുലീകരണത്തിനായി ഈ ഫണ്ട് ഉപയോഗിക്കും.

ഈ വർഷം ജൂലൈയിൽ മെറ്റലിന്റെ സഹസ്ഥാപകനായ ടോൺമോയ് ഷിംഗലും പ്ലാബ്രോ നെറ്റ്‌വർക്കിന്റെ സഹസ്ഥാപകനും ഗൂഗിളിന്റെയും അമേരിക്കൻ എക്‌സ്‌പ്രസിന്റെയും മുൻ എക്‌സിക്യൂട്ടീവുമായ പങ്കജ് ഗാർഗും ചേർന്നാണ് ഈ സ്റ്റാർട്ടപ്പ് സ്ഥാപിച്ചത്.

ബിനോക്‌സ് ക്രിപ്‌റ്റോ നിക്ഷേപകരെ അവരുടെ അക്കൗണ്ടിംഗ് ലളിതമാക്കാൻ പ്രാപ്‌തമാക്കുകയും എൻഎഫ്ടികൾ, ഡിഫൈ പ്രോട്ടോക്കോളുകൾ, സ്‌മാർട്ട് കോൺട്രാക്‌റ്റുകൾ എന്നിങ്ങനെയുള്ള വെബ്3-അധിഷ്‌ഠിത നിക്ഷേപങ്ങൾ സമാഹരിക്കുകയും ചെയ്യുന്നു.

300-ലധികം എക്‌സ്‌ചേഞ്ചുകൾ, 50 വാലറ്റുകൾ, എൻഎഫ്‌ടികൾ, സ്‌മാർട്ട് കരാറുകൾ എന്നിവയിലുടനീളം നിക്ഷേപകരെ അവരുടെ പോർട്ട്‌ഫോളിയോകൾ നിരീക്ഷിക്കാൻ സഹായിക്കുന്നതായി സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു.

X
Top