ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ക്രൂഡ് ഓയില്‍ വിന്‍ഡ്ഫാള്‍ നികുതി 4100 രൂപയായി കുറച്ചു, പെട്രോള്‍,ഡീസല്‍,ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനങ്ങളുടെത് പൂജ്യമാക്കി നിലനിര്‍ത്തി

ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വിന്‍ഡ്ഫാള്‍ നികുതി 6400 രൂപയില്‍ നിന്ന് 4100 രൂപയാക്കി കുറച്ചു. അതേസമയം പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനങ്ങളുടെ വിന്‍ഡ്ഫാള്‍ നികുതി പൂജ്യമായി നിലനിര്‍ത്തി, സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.

ഏപ്രില്‍ നാലിന്‌ ക്രൂഡിന്റെ വിന്‍ഡ്ഫാള്‍ നികുതി 3500 രൂപയില്‍ നിന്നും പൂജ്യമായി കുറച്ചിരുന്നു. ഏപ്രില്‍ 19 ന് ക്രൂഡ് നികുതി 6400 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. റഷ്യ-യുക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. അപ്രതീക്ഷിത നേട്ടമെന്ന നിലയില്‍ എണ്ണ നിര്‍മ്മാതാക്കള്‍ വന്‍ ലാഭം നേടി

തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ആദ്യമായി സര്‍ക്കാര്‍ വിന്‍ഡ്ഫാള്‍ നികുതി ഏര്‍പ്പെടുത്തിയത്. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 25000 കോടി രൂപയാണ് വിന്‍ഡ് ഫാള്‍ ഗെയിന്‍ നികുതിയായി പ്രതീക്ഷിക്കുന്നത്. എല്ലാ രണ്ടാഴ്ചയിലുമാണ് പരിഷ്‌ക്കരണം.

ഊര്‍ജ്ജ കമ്പനികളുടെ സൂപ്പര്‍ നോര്‍മല്‍ ലാഭത്തിന് മേല്‍ ചുമത്തുന്ന നികുതിയാണ് വിന്‍ഡ് ഫാള്‍ ഗെയിന്‍. ഇത്തരത്തില്‍ നികുതി ചുമത്തുന്ന രാജ്യങ്ങളുടെ ഗണത്തില്‍ 2022 ജൂലൈ 1 നാണ് ഇന്ത്യ ചേരുന്നത്.ബാരലിന് 75 ഡോളര്‍ എന്ന പരിധിക്ക് മുകളില്‍ ലഭിക്കുന്ന വിലയില്‍ അഥവാ എണ്ണ ഉല്‍പ്പാദകര്‍ ഉണ്ടാക്കുന്ന അപ്രതീക്ഷിത ലാഭത്തിന് നികുതി ചുമത്തപ്പെടും.

വിദേശ കയറ്റുമതിയിലൂടെ റിഫൈനര്‍മാര്‍ നേടുന്ന മാര്‍ജിനുകള്‍ അടിസ്ഥാനമാക്കിയാണ് ലെവി നിശ്ചയിക്കുക. ഈ മാര്‍ജിനുകള്‍ പ്രാഥമികമായി അന്താരാഷ്ട്ര എണ്ണ വിലയും വിലയും തമ്മിലുള്ള വ്യത്യാസമാണ്.

X
Top