സോഷ്യല്‍ മീഡിയ ഉള്ളടക്കം നീക്കം ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ കുറച്ചുഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞുറഷ്യന്‍ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം: ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 2.7 ബില്യണ്‍ രൂപ വര്‍ദ്ധിക്കുംദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നികുതി രഹിത വിപണി പ്രവേശനം: ഇന്ത്യ മുന്‍നിരയിലെന്ന് ലോക വ്യാപാര സംഘടനആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു

വിള പരിരക്ഷ ഇന്‍ഷ്വറന്‍സ്: 1.64 ലക്ഷം കോടിയുടെ ക്ലെയിമുകള്‍ നല്‍കി

ന്യൂഡൽഹി: പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പ്രകാരം അടച്ച 32,440 കോടി രൂപയില്‍ നിന്ന് 1.64 ലക്ഷം കോടിയുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ലോക്‌സഭയില്‍ പറഞ്ഞു.

ചോദ്യോത്തര വേളയില്‍ പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, മുന്‍ പദ്ധതിയിലെ പൊരുത്തക്കേടുകള്‍ നീക്കി മോദി സര്‍ക്കാര്‍ കര്‍ഷക സൗഹൃദമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഫസല്‍ ബീമ യോജന (പിഎംഎഫ്ബിവൈ) 2016 ഖാരിഫ് സീസണിലാണ് രാജ്യത്ത് അവതരിപ്പിച്ചത്.

സ്‌കീമിന് കീഴില്‍, കര്‍ഷകര്‍ക്ക് വളരെ ന്യായമായ പ്രീമിയത്തില്‍ തടയാനാകാത്ത എല്ലാ പ്രകൃതി അപകടങ്ങള്‍ക്കും എതിരായി വിളകള്‍ക്ക് സമഗ്രമായ പരിരക്ഷ നല്‍കുന്നു.

കര്‍ഷകര്‍ ഇതുവരെ അടച്ച 32,440 കോടിയുടെ പ്രീമിയത്തില്‍ 1.64 ലക്ഷം കോടിയുടെ ക്ലെയിമുകള്‍ നല്‍കിയതായി മന്ത്രി പറഞ്ഞു. അതിനാല്‍, കര്‍ഷകര്‍ അടച്ച പ്രീമിയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5 മടങ്ങ് കൂടുതല്‍ ക്ലെയിമുകള്‍ നല്‍കി, ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

ഡിഎംകെ അംഗം കനിമൊഴി കരുണാനിധിയുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നതിനെക്കുറിച്ചുള്ള അനുബന്ധ ചോദ്യത്തിന് മറുപടിയായി, വിഷ്വല്‍ സെന്‍സിംഗ് വഴിയുള്ള നാശനഷ്ടം വിലയിരുത്തല്‍ പോലുള്ള നിരവധി നടപടികള്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇന്‍ഷുറന്‍സ് ക്ലെയിം സെറ്റില്‍മെന്റിലെ കാലതാമസം മിക്ക സമയത്തും സംഭവിക്കുന്നത് സംസ്ഥാനങ്ങള്‍ മൂലമാണ്.

പദ്ധതി സുഗമമായി നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്, കാലതാമസമുണ്ടായാല്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് 12 ശതമാനം പിഴ ചുമത്താനുള്ള വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

X
Top