ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം

അഹമ്മദാബാദ്: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ഇന്ത്യ വേദിയൊരുക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേരയിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

ഉച്ചയ്ക്ക് രണ്ടുമണിക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണേഴ്സ് അപ്പായ ന്യൂസീലന്ഡും കൊമ്പുകോര്ക്കും. 2019 ലോകകപ്പിന്റെ ഫൈനലിലും ഇരുവരുമായിരുന്നു ഏറ്റുമുട്ടിയത്. 10 ടീമുകള്‍ അണിനിരക്കുന്ന പോരാട്ടങ്ങളില്‍ 48 മത്സരങ്ങള്‍ ഉണ്ടാകും.

10 വേദികളിലായാണ് മത്സരങ്ങള്‍. അഹമ്മദാബാദ്, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ബംഗളൂരു, ലഖ്നൗ, ന്യൂഡല്‍ഹി, പൂനെ, ഹൈദരാബാദ്, ധര്‍മശാല എന്നിവയാണ് വേദികള്‍. നവം. 15ന് ആദ്യ സെമി മുംബൈയിലും 16ന് രണ്ടാം സെമി കൊല്‍ക്കത്തയിലും അരങ്ങേറുമ്പോള്‍ നവംബര്‍ 19ന് ഫൈനല്‍ അഹമ്മദാബാദില്‍ അരങ്ങേറും.

ഇന്ത്യയുടെ ആദ്യ മത്സരം ഈ മാസം എട്ടിന് ഓസ്‌ട്രേലിയക്കെതിരെയാണ്. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് പോരാട്ടം.

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ട് 14ന് അഹമ്മദാബാദില്‍ നടക്കും.

X
Top