സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

നിര്‍മ്മാണ സാമഗ്രികള്‍ക്കുള്ള ജിഎസ്ടി ഇളവ് ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് ക്രെഡായ്

മുംബൈ: സിമന്റിനും മറ്റ് നിര്‍മ്മാണ സാമഗ്രികള്‍ക്കും ലഭ്യമായ ജിഎസ്ടി (ചരക്ക്, സേവന നികുതി) ഇളവ് പൂര്‍ണ്ണമായും ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രെഡായ്) അറിയിച്ചു.

സെപ്തംബര്‍ 22 ന് പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടി പരിഷ്‌ക്കരണമനുസരിച്ച് സിമന്റ്, സ്റ്റീല്‍, ടൈല്‍സ്, ഫിനിഷിംഗ് ഇന്‍പുട്ട്സ് എന്നിവയുടെ നികുതി 18 ശതമാനമാകും. നേരത്തെ സിമന്റിനും ടൈല്‍സ്,ഫിനിഷിംഗ് ഇന്‍പുട്ട് എന്നിവയ്ക്കും 28 ശതമാനം ജിഎസ്ടിയാണ് ചുമത്തിയിരുന്നത്.

സിമന്റിന്റെ ജിഎസ്ടി 10 ശതമാനം കുറച്ചാല്‍, 350 രൂപ വിലയുള്ള ഒരു ബാഗിന് ഏകദേശം 30 രൂപ വരെ വിലകുറഞ്ഞേയ്ക്കും.

‘സ്റ്റാമ്പ് ഡ്യൂട്ടി ഞങ്ങളുടെ പരിധിക്ക് പുറത്താണ്, ഇതിന് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ഗൗരവമായ ശ്രദ്ധ ആവശ്യമാണ്. മറ്റ് ചെലവുകള്‍ കുറച്ചാലും, സ്റ്റാമ്പ് ഡ്യൂട്ടി വീട് വാങ്ങുന്നവര്‍ക്ക് ഗണ്യമായ ഭാരം വരുത്തുന്നു,’ ക്രെഡായ് ചെയര്‍മാന്‍ ബൊമന്‍ ഇറാനി പറഞ്ഞു.

X
Top