വിദേശ നാണ്യ ശേഖരം ഉയര്‍ന്നുയുഎഇയിലേക്കുള്ള കയറ്റുമതി പുതിയ ഉയരത്തിലേക്ക്ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യന്‍ മുന്നേറ്റംവിദേശ പര്യടനങ്ങളിലെ ക്രെഡിറ്റ് കാര്‍ഡ് ഇടപാട് എല്‍ആര്‍എസ് വഴി, ടിസിഎസ് ബാധകമാക്കുക ലക്ഷ്യംപെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, സമിതി രൂപീകരിക്കും

9300 കോടി രൂപയ്ക്ക് ബ്രൂക്ക്ഫീൽഡിന്റെ റോഡ് പോർട്ട്‌ഫോളിയോ ഏറ്റെടുക്കുമെന്ന് സിപിപി ഇൻവെസ്റ്റ്‌മെന്റ്‌സ്

ഡൽഹി: ബ്രൂക്ക്ഫീൽഡിൽ നിന്ന് ഇന്ത്യൻ റോഡ് ആസ്തികളുടെ ഒരു പോർട്ട്‌ഫോളിയോ ഏറ്റെടുക്കാൻ ഒരുങ്ങി കാനഡയിലെ ഏറ്റവും വലിയ പെൻഷൻ മണി മാനേജറായ കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡ് (സിപിപി ഇൻവെസ്റ്റ്‌മെന്റ്). ഏകദേശം 9,300 കോടി രൂപയുടെ ഇടപാടിലാണ് ഏറ്റെടുക്കൽ നടക്കുക, ഇത് രാജ്യത്തെ റോഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിലെ ഏറ്റവും വലിയ ഇടപാടായി കണക്കാക്കപ്പെടുന്നു. സിപിപി ഇൻവെസ്റ്റ്‌മെന്റിന്റെ നേതൃത്വത്തിലുള്ള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്സ്റ്റായ (ഇൻവിറ്റ്) ഇൻഡ് ഇൻഫ്രാവിറ്റ് ട്രസ്റ്റ് വഴിയായിരിക്കും ഏറ്റെടുക്കൽ.

ബ്രൂക്ക്ഫീൽഡിൽ നിന്ന് അഞ്ച് ഓപ്പറേഷൻ റോഡ് പ്രോജക്റ്റുകളുടെ മുഴുവൻ ഇക്വിറ്റി ഷെയർഹോൾഡിംഗ് വാങ്ങാൻ ബ്രൂക്ക്ഫീൽഡിന്റെ നിക്ഷേപ ഹോൾഡിംഗുകളായ ബിഐഎഫ് ഇന്ത്യ ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ്, കൈനറ്റിക് ഹോൾഡിംഗ്സ് 1 പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ഇൻഡ്ഇൻഫ്രാവിറ്റ് കരാറിൽ ഏർപ്പെട്ടതായി സ്ഥാപനം വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്ഥാപനത്തിന്റെ സ്പോൺസറായി പ്രവർത്തിക്കുന്ന എൽ ആൻഡ് ടി ഐഡിപിഎല്ലിനൊപ്പം ഇൻഡ്‌ഇൻഫ്രാവിറ്റ് ട്രസ്റ്റിന്റെ മറ്റ് പ്രധാന ഓഹരി ഉടമകളാണ് ഒമേഴ്‌സും, ജർമ്മൻ ഇൻഷുറർ അലയൻസും.

ഏറ്റെടുക്കുന്ന പോർട്ട്ഫോളിയോയിൽ മൂന്ന് ടോൾ റോഡുകളും രണ്ട് ആന്വിറ്റി റോഡുകളും ഉൾപ്പെടുന്നു. ഈ റോഡ്‌ പോർട്ട്‌ഫോളിയോ ഏകദേശം ഒമ്പത് വർഷമായി പ്രവർത്തനക്ഷമമാണ്. ഇൻഡ്‌ഇൻഫ്രാവിറ്റിന് നിലവിൽ അഞ്ച് സംസ്ഥാനങ്ങളിലായി ഏകദേശം 5,000 ലെയ്ൻ കിലോമീറ്റർ ഉള്ള 13 പ്രവർത്തന റോഡ്‌കളുടെ പോർട്ട്‌ഫോളിയോ ഉണ്ട്. ഈ ഏറ്റെടുക്കൽ മൂന്ന് അധിക സംസ്ഥാനങ്ങളിലേക്ക് തങ്ങളുടെ പോർട്ട്ഫോളിയോ വികസിപ്പിക്കാൻ കമ്പനിയെ സഹായിക്കും. 

X
Top