ബാങ്ക് ഓഫ് ഇന്ത്യ ക്യുഐപി വഴി 4,500 കോടി രൂപ സമാഹരിച്ചുഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞ 10 വർഷത്തെ പരിവർത്തന പരിഷ്കാരങ്ങളുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി മോദിനാല് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു2047ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പിയൂഷ് ഗോയൽ2.5 ദശലക്ഷം ടൺ എഫ്‌സിഐ ഗോതമ്പ് അധികമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഭക്ഷ്യ സെക്രട്ടറി

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് താഴേക്ക്

ദില്ലി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് താഴേക്ക് പോയതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ നഗരങ്ങളിലെ 15 വയസിന് മുകളിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ഇക്കുറി 7.2 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 9.8 ശതമാനമായിരുന്നു.

കൊവിഡ് അനുബന്ധ നിയന്ത്രണങ്ങളെ തുടർന്നാണ് കഴിഞ്ഞ വർഷം തൊഴിലില്ലായ്മ നിരക്ക് വലിയ തോതിൽ ഉയർന്ന് നിന്നതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. 16ാമത് പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാമത്തെ സാമ്പത്തിക പാദത്തിൽ ഇന്ത്യൻ നഗരങ്ങളിലെ 15 വയസിന് മേലെ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 9.4 ശതമാനമായിരുന്നു.

ജൂലൈ – സെപ്തംബർ മാസങ്ങളിൽ രാജ്യത്തെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് മുൻ വർഷത്തെ 11.6 ശതമാനത്തിൽ നിന്ന് 9.4 ശതമാനമായി താഴ്ന്നു. ഏപ്രിൽ -ജൂൺ പാദത്തിൽ ഇത് 9.5 ശതമാനമായിരുന്നു.

പുരുഷന്മാരിൽ തൊഴിലില്ലായ്മ നിരക്ക് ജൂലൈ – സെപ്തംബർ പാദത്തിൽ 6.6 ശതമാനമായി. കഴിഞ്ഞ വർഷം ഇതേ സമയത്ത് 9.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഏപ്രിൽ – ജൂൺ പാദത്തിൽ 7.1 ശതമാനവുമായിരുന്നു ഇത്.

X
Top