ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

കോണ്‍കോര്‍ഡ് എന്‍വിറോ സിസ്റ്റംസിന് ഐപിഒ അനുമതി

ന്യൂഡല്‍ഹി: മലിന ജലം വ്യാവസായികമായി പുനരുപയോഗിക്കാവുന്നതാക്കി മാറ്റുന്ന കോണ്‍കോര്‍ഡ് എന്‍വിറോ സിസ്റ്റംസിന് സെബിയുടെ ഐപിഒ അനുമതി. 175 രൂപയുടെ ഫ്രഷ് ഇഷ്യുവും 3,569,180 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുക.എഎഫ് ഹോള്‍ഡിംഗ്‌സ് (3,114,660 വരെ ഓഹരികള്‍), പ്രയാസ് ഗോയല്‍ (150,600 ഓഹരികള്‍ വരെ), പ്രേരക് ഗോയല്‍ (150,500 ഓഹരികള്‍ വരെ), നമ്രത ഗോയല്‍ (29,500 വരെ ഓഹരികള്‍), നിധി ഗോയല്‍ (31, 500 ഓഹരികള്‍), നിധി ഗോയല്‍ (31, (92,420 ഓഹരികള്‍ വരെ) എന്നിവര്‍ ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി ഓഹരികള്‍ വിറ്റഴിക്കും.

അവകാശ ഓഹരി, മുന്‍ഗണനാ ഓഹരി,പ്രൈവറ്റ് പ്ലേസ് മാര്‍ഗ്ഗങ്ങളിലൂടെ 35 കോടി സമാഹരിക്കാനും കമ്പനി പദ്ധതി തയ്യാറാക്കുന്നുണ്ട്. ഷാര്‍ജ ഇന്റര്‍നാഷണല്‍ ഏര്‍പോര്‍ട്ടിലെ അസംബ്ലി യൂണിറ്റ് നിര്‍മ്മാണത്തിന് 18 കോടി രൂപ ചെലവഴിക്കുമെന്ന് കമ്പനി ഡ്രാഫ്റ്റ് പേപ്പേഴ്‌സില്‍ പറയുന്നു. 30 കോടി രൂപ പ്രവര്‍ത്തനമൂലധനത്തിനായും 66.50 കോടി രൂപ കടബാധ്യതകള്‍ തീര്‍ക്കാനും വിനിയോഗിക്കും.

ബുക്ക് ബില്‍ഡിംഗ് പ്രോസസിലൂടെയാണ് ഓഫര്‍ നടക്കുക. 75 ശതമാനത്തില്‍ കുറയാത്ത ഓഹരികള്‍ യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും 10 ശതമാനത്തോളം വ്യക്തിഗത നിക്ഷേപകര്‍ക്കും മാറ്റിവച്ചിരിക്കുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ വ്യാവസായിക ജല പുനരുപയോഗ കമ്പനിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍കോര്‍ഡ്.

X
Top