സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ആഗോള എണ്ണവിപണിയിൽ ആശങ്ക പടരുന്നു

വില നിയന്ത്രണങ്ങൾക്കിടയിലും ആഗോള എണ്ണ ഭൂപടത്തിൽ റഷ്യയ്ക്കു പ്രധാന സ്ഥാനമുുണ്ട്. വിപണികളിലേയ്ക്കുള്ള എണ്ണയുടെ ഒഴുക്ക് തടസങ്ങളില്ലതെ തുടരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് റഷ്യയാണ്.

അതേസമയം റഷ്യയെ സമ്മർദത്തിലാക്കാൻ കടുത്ത ആക്രമണമാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുക്രൈൻ നടത്തുന്നത്. റഷ്യയുടെ ശക്തി തിരിച്ചറിഞ്ഞ് റിഫൈനറികളെയാണ് സെലൻസ്‌കി ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ ആക്രമണത്തിൽ റഷ്യയുടെ രണ്ടു റിഫൈനറികൾ കൂടി ബാധിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

യുക്രൈൻ അതിർത്തിയിൽ നിന്ന് 100 മൈൽ അകലെയുള്ള ഒരു റഷ്യൻ എണ്ണ ഡിപ്പോയ്ക്കാണ് തീയിട്ടത്. ഡ്രോൺ ആക്രമണമായിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം റിഫൈനറി വലിയ തോതിൽ ബാധിക്കപ്പെട്ടുവെന്നാണു റിപ്പോർട്ട്.

കിറോവ് മേഖലയിൽ 700 മൈൽ അകലെയുള്ള എണ്ണ ഉൽപന്ന സംഭരണി ഉള്ള സെനിറ്റ് ഓയിൽ ഡിപ്പോയും ആക്രമിക്കപ്പെട്ടതിൽ ഉൾപ്പെടുന്നു. കൈവ് രണ്ട് ഡിപ്പോകളെയും മോസ്‌കോയിലെ സൈനിക- വ്യാവസായിക സമുച്ചയവുമായി ബന്ധിപ്പിക്കുന്നു.

റിഫൈനറികൾ ബാധിക്കപ്പെട്ടത് റഷ്യയുടെ എണ്ണ ഉൽപ്പാദനത്തെ ബാധിക്കപ്പെട്ടെക്കാം. അങ്ങനെയെങ്കിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഒഴുക്ക് തടസപ്പെടും. ഇതു എണ്ണവില വർധിക്കാൻ വഴിവയ്ക്കും. നിലവിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 78.60 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 74.51 ഡോളറുമാണ്.

ഈ ആഴ്ച ആദ്യം, ഊർജ്ജ ഇൻസ്റ്റാളേഷനുകൾ ലക്ഷ്യമിട്ട് റഷ്യ യുക്രൈനിൽ ഏകദേശം 200 മിസൈലുകൾ വിക്ഷേപിച്ചിരുന്നു. അതേസമയം ആക്രമണത്തിനെതിരെ പോളിഷ് വ്യോമാതിർത്തിയെ പ്രതിരോധിക്കാൻ വാർസോ വിമാനം വിന്യസിച്ചതായി പോളിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജർമ്മനിയിലെ ഒരു യുഎസ് വ്യോമതാവളം പൂർണ്ണ ജാഗ്രതയിലാണ്.

റഷ്യ- യുക്രൈൻ യുദ്ധം പുതിയ തലങ്ങളിലേയ്ക്ക് ഉയർന്നേക്കുമോ എന്ന ആശങ്ക നാൾക്കുനാൾ വർധിബ്ബുവരികയാണ്. യുദ്ധം കനത്താൽ കാര്യങ്ങൾ വീണ്ടും കൈവിടും. റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് ആഗോള എണ്ണവില ബാരലിന് 120 ഡോളർ വരെ ഉയർന്നിരുന്നു. ഇസ്രായേൽ, ഹമാസ് പ്രശ്‌നം മറുഭാഗത്ത് വെല്ലുവിളിയായി തുടരുകയാണ്.

യുഎസിന്റെ ഉയർന്ന ഉൽപ്പാദനവും, ഡിമാൻഡ് ആശങ്കകളുമാണു നിലവിൽ എണ്ണവിലയെ കുതിപ്പിൽ നിന്നു തടഞ്ഞുനിർത്തിയിരിക്കുന്നത്. യുദ്ധം കനത്താൽ ഈ പ്രതിരോധങ്ങൾ മറികടക്കുകയെന്നത് എണ്ണയെ സംബന്ധിച്ച് നിസാരമാണ്. എണ്ണവില ഉയരുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കു വെല്ലുവിളിയാണ്.

X
Top