ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

24 മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടാല്‍ നഷ്ടപരിഹാരം

ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പരിഷ്‍കരിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). വിജ്ഞാപനത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്.

രാജ്യത്ത് ഇനി മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ജില്ലാ തലത്തില്‍ 24 മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം.

ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനുള്ള പിഴ 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ലംഘനത്തിന്റെ തോതനുസരിച്ച് ഒരു ലക്ഷം, രണ്ട് ലക്ഷം, അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെ പിഴ ശിക്ഷ വിവിധ ഗ്രേഡുകളായാണ് വിധിക്കുക.

നേരത്തെ സെല്ലുലാര്‍ മൊബൈല്‍ സര്‍വീസുകള്‍, ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍, ബ്രോഡ്ബാന്റ് വയര്‍ലെസ് സര്‍വീസുകള്‍ എന്നിവയ്ക്കായുള്ള വെവ്വേറെ ചട്ടങ്ങള്‍ക്ക് പകരമായാണ് പുതിയ ചട്ടങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒക്ടോബര്‍ ഒന്നിന് ശേഷം പോസ്റ്റ് പെയ്ഡ് ഉപഭോക്താവിന് സേവനം തടസപ്പെട്ടാല്‍, ആ ദിവസത്തെ വാടകത്തുക അടുത്ത ബില്ലില്‍ ഇളവ് ചെയ്യും. പ്രീപെയ്ഡ് ഉപഭോക്താവിന് 2025 ഏപ്രില്‍ മുതലാണ് ഇത് ലഭ്യമാവുക.

അതായത് പ്രീപെയ്ഡ് ഉപഭോക്താവിന് 12 മണിക്കൂറില്‍ കൂടുതല്‍ സേവനം നഷ്ടപ്പെട്ടാല്‍ ഒരു ദിവസത്തെ അധിക വാലിഡിറ്റി ക്രെഡിറ്റ് ചെയ്യപ്പെടും.

ഒരാഴ്ചക്കുള്ളില്‍ ഈ നഷ്ടപരിഹാരം നല്‍കിയിരിക്കണം. ഒരു ജില്ലയിലോ സംസ്ഥാനത്തോ സേവനം നാല് മണിക്കൂറെങ്കിലും തടസപ്പെട്ടാല്‍ അക്കാര്യം ട്രായ് അധികൃതരെ കമ്പനികള്‍ അറിയിച്ചിരിക്കണം.

ഏത് ജില്ലയിലാണോ തടസം നേരിട്ടത് ആ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറുകളില്‍ മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ഫിക്‌സഡ് ലൈന്‍ സേവനദാതാക്കളും സേവനം തടസപ്പെട്ടാല്‍ പോസ്റ്റ് പെയ്ഡ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണം.

X
Top