ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി

ദില്ലി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വിലവര്‍ധനവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.

പുതിയ വില പ്രകാരം കൊച്ചിയില്‍ 1747.50 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടര്‍ വില, 1731.50 രൂപ ആയി ഉയര്‍ന്നു. സെപ്തംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില 160 രൂപ കുറച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും വില കൂട്ടുന്നത്.

അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

X
Top