കിരിത് പാരിഖ് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഇന്ത്യ; വാതക വില ഏപ്രില്‍ 01 മുതൽ കുറയും25 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിന് ആര്‍ബിഐ തയ്യാറാകും – റോയിട്ടേഴ്‌സ് പോള്‍രാജ്യത്ത് ക്യാമ്പസ് റിക്രൂട്ട്മെന്റിൽ ഇടിവ്വിദേശ നിക്ഷേപകർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കി സെബിഡെബ്റ്റ് ഫണ്ടുകള്‍ക്ക് നികുതി: ബാങ്കുകളില്‍ നിക്ഷേപം വര്‍ധിക്കും

470 കോടിയുടെ തിരിച്ചടവ് വീഴ്ച വരുത്തി കോഫി ഡേ എന്റർപ്രൈസസ്

മുംബൈ: 2022 ജൂൺ 30-ന് അവസാനിച്ച പാദത്തിൽ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള വായ്‌പകളുടെ പലിശയും പ്രധാന തുകയും തിരിച്ചടക്കുന്നതിൽ മൊത്തം 470.18 കോടി രൂപയുടെ വീഴ്ച വരുത്തിയതായി കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡ് അറിയിച്ചു. കമ്പനിക്ക് അസറ്റ് റെസലൂഷൻ വഴി, ഹ്രസ്വകാല, ദീർഘകാല കടങ്ങൾ ഉൾപ്പെടെ 495.18 കോടി രൂപയുടെ മൊത്തം കടമുണ്ട്. പണലഭ്യതയിലെ പ്രതിസന്ധി മൂലമാണ് കടം വീട്ടുന്നതിലെ കാലതാമസമെന്ന് കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡ് (സിഡിഇഎൽ) റെഗുലേറ്ററി അപ്‌ഡേറ്റിൽ പറഞ്ഞു. ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ ഉള്ള വായ്പകൾ അല്ലെങ്കിൽ ക്യാഷ് ക്രെഡിറ്റ് പോലുള്ള റിവോൾവിംഗ് സൗകര്യങ്ങൾ എന്നിവയുടെ അടവിൽ 215.99 കോടി രൂപയുടെ വീഴ്ച സംഭവിച്ചതായി സിഡിഇഎൽ പറഞ്ഞു.

ഇതോടൊപ്പം എൻ‌സി‌ഡികൾ (കൺ‌കൺ‌വേർ‌ട്ടിബിൾ‌ ഡിബഞ്ചറുകൾ‌), എൻ‌സി‌ആർ‌പി‌എസ് (കൺ‌കൺ‌വേർ‌ട്ടിബിൾ‌ റിഡീമബിൾ‌ പ്രിഫറൻസ് ഷെയറുകൾ‌) പോലെയുള്ള ലിസ്റ്റ് ചെയ്യാത്ത ഡെറ്റ് സെക്യൂരിറ്റികളുടെ 2022 ജൂൺ 30 വരെയുള്ള കുടിശ്ശികയായ 249 കോടി രൂപയുടെ തിരിച്ചടവിലും കമ്പനി വീഴ്ച വരുത്തി. 

X
Top