
ഇന്ത്യയിലെ പ്രമുഖ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് (CSL) 70 ടൺ ശേഷിയുള്ള രണ്ട് ബൊള്ളാർഡ് പുൾ ടഗ്ഗുകൾക്കുള്ള ഓർഡർ പോൾസ്റ്റാർ മാരിടൈം ലിമിറ്റഡിൽ നിന്നും ലഭിച്ചു.
CSL ന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡുമായി (ഉഡുപ്പി-CSL) നേരത്തെ തന്നെ കരാറുള്ള മൂന്ന് 70 ടൺ ബൊള്ളാർഡ് പുൾ ടഗ്ഗുകൾക്ക് പുറമെയാണിത്. ഹാർബർ ടഗ്ഗുകൾ, കോസ്റ്റൽ ടോവിംഗ് അടക്കമുള്ള തുറമുഖ, സമുദ്ര സേവന വിപണിയിലെ പ്രധാന സ്ഥാപനമാണ് പോൾസ്റ്റാർ മാരിടൈം കമ്പനി.
ലോകത്തിലെ മുൻനിര ഹാർബർ ടഗ്ഗ് രൂപകല്പനാ സ്ഥാപനമായ റോബർട്ട് അലൻ ലിമിറ്റഡിന്റെ രൂപകല്പന പ്രകാരമായിരിക്കും ടഗ്ഗുകൾ നിർമ്മിക്കുക. ആത്മനിർഭർ ഭാരത് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരത സർക്കാർ പ്രഖ്യാപിച്ച അംഗീകൃത സ്റ്റാൻഡേർഡ് ടഗ് ഡിസൈൻ ആൻഡ് സ്പെസിഫിക്കേഷനുകൾ (ASTDS) പാലിച്ചുകൊണ്ട് CSL ഉം ഉഡുപ്പി-CSL ഉം ഇന്ത്യയിൽ റോബർട്ട് അലൻ ടഗ്ഗുകൾ നിർമ്മിച്ചുവരുന്നു.
ഇന്ത്യയിൽ നിർമ്മിക്കുന്ന ടഗ്ഗുകളുടെ വിതരണ സമയക്രമവും ഗുണനിലവാരവും തീരുമാനിക്കാൻ CSL ഉം ഉഡുപ്പി-CSL ഉം തനത് മാനദണ്ഡങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴിലുള്ള പ്രാരംഭ പദ്ധതികൾ ഉഡുപ്പി-സിഎസ്എൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിവരികയാണ്.
CSLന്റെ കൊച്ചിയിലെ യാർഡിൽ വർക്ക്-ഷെയർ കരാർ പ്രകാരം CSL ഉം ഉഡുപ്പി-CSL ഉം സംയുക്തമായി കപ്പലുകൾ നിർമ്മിക്കും. ജപ്പാനിലെ നിഗറ്റ IHI പവർ സിസ്റ്റംസ് കമ്പനി ലിമിറ്റഡിൽ നിന്നുള്ള 1838 കിലോവാട്ട് ശേഷിയുള്ള 2-മെയിൻ എഞ്ചിനുകളും 2.7 മീറ്റർ പ്രൊപ്പല്ലറുകളും ഉപയോഗിച്ചായിരിക്കും കപ്പലുകൾ പ്രവർത്തിപ്പിക്കുക.ആകെ കരാർ മൂല്യം ഏകദേശം 120 കോടി രൂപ ആണ്.
മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ CSL ഇതിനോടകം 4 ടഗ്ഗുകൾ വിതരണം ചെയ്തിട്ടുണ്ട്. ഈ കരാറുൾപ്പെടെ, നിലവിലെ ഓർഡർ പ്രകാരം 18 ടഗ്ഗുകളും 2 ഗ്രീൻ ടഗ്ഗുകളും വിതരണം ചെയ്യാനുണ്ട്. അവ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
പോൾസ്റ്റാറിൽ നിന്ന് വീണ്ടും ഓർഡർ ലഭിച്ചതിൽ CSL സന്തോഷം വ്യക്തമാക്കുന്നു. കൂടാതെ ഭാരത സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാം (GTTP) മുഖേന ബാറ്ററി ഇലക്ട്രിക് ടഗ്ഗുകൾ അവതരിപ്പിച്ചുകൊണ്ട് വ്യവസായ മേഖലയെ പരിവർത്തനം ചെയ്യാനും CSL പ്രതിജ്ഞാബദ്ധമാണെന്ന് ” CSL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ മധു എസ് നായർ പറഞ്ഞു.