ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ കൗൺസിലിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുനാലു മേഖലകളിൽ നിക്ഷേപിച്ചവർക്ക് പ്രതീക്ഷിച്ചതിലുമധികം നേട്ടംജിഎസ്ടി വിഹിതം: കേരളത്തിന്റെ 332 കോടി കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രിഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഉയർത്തി ബാർക്ലെയ്സും സിറ്റി ഗ്രൂപ്പുംഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്

കൊച്ചിൻ ഷിപ്പ്‌യാർഡിന് 1000 കോടിയുടെ അന്തരാഷ്ട്ര ഓർഡർ ലഭിച്ചു

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിന് പുതിയ അന്തരാഷ്ട്ര ഓർഡർ ലഭിച്ചു. കപ്പലുകളുടെ നിർമ്മാണത്തിനായി ഒരു യൂറോപ്യൻ ക്ലയന്റിൽ നിന്ന് ഏകദേശം 1,000 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

കരാർ പ്രകാരം പദ്ധതിയുടെ പൂർത്തീകരണ സമയം 35 മാസമാണ്. ഒരു യൂറോപ്യൻ ക്ലയന്റിൽ നിന്ന് 2 കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസ്സലുകൾ (സി‌എസ്‌ഒവി) നിർമ്മിക്കുന്നതിനുള്ള അന്താരാഷ്ട്ര ഓർഡർ സിഎസ്‌എൽ നേടിയിട്ടുണ്ടെന്നും, ഒരു വർഷത്തിനുള്ളിൽ ഇവ നിർമ്മിക്കാൻ കഴിയുമെന്നും കൊച്ചിൻ ഷിപ്പ്‌യാർഡ് റെഗുലേറ്ററി ഫയലിംഗിൽ കൂട്ടിച്ചേർത്തു.

രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള പ്രത്യേക കപ്പലുകൾ നിർമ്മിക്കാൻ കമ്പനി കരാറിൽ ഏർപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ ശാലയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL). കമ്പനി കപ്പലുകൾ നിർമ്മിക്കുകയും, അവയുടെ അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നു. വെള്ളിയാഴ്ച കമ്പനിയുടെ ഓഹരി 2.42 ശതമാനത്തിന്റെ നേട്ടത്തിൽ 604.45 രൂപയിലെത്തി.

X
Top