കടമെടുപ്പ് പരിധി: കേന്ദ്രത്തിനും കേരളത്തിനുമിടയിൽ മഞ്ഞുരുകുന്നുഭാരത് ഉല്‍പന്നങ്ങളുടെ വില്പന വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞെന്ന് നീതി ആയോഗ് സിഇഒ ബിവിആ‍‍ർ സുബ്രഹ്മണ്യംഐടി മേഖലയിൽ റിക്രൂട്ട്‌മെന്റ് മാന്ദ്യംസെമികണ്ടക്ടർ ചിപ്പ് നിർമ്മാണത്തിൽ വൻശക്തിയാകാൻ ഇന്ത്യ

ഉൽപ്പാദനത്തിൽ 29 ശതമാനം വളർച്ച രേഖപ്പെടുത്തി കോൾ ഇന്ത്യ

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 29 ശതമാനം വളർച്ചയോടെ 159.8 ദശലക്ഷം ടണ്ണിന്റെ (MTs) കൽക്കരി ഉൽപ്പാദനം രേഖപ്പെടുത്തി കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ). 2022 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 124 MT ആയിരുന്നു കമ്പനിയുടെ ഉത്പാദനം. ഈ കാലയളവിൽ സിഐഎല്ലിന്റെ എല്ലാ കൽക്കരി കമ്പനികളും വളർച്ച രേഖപ്പെടുത്തി. സിഐഎല്ലിന്റെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഇത്രയും വലിയ വളർച്ച ആദ്യ പാദത്തിൽ രേഖപ്പെടുത്തുന്നതെന്ന് കമ്പനിയുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിൽ 700 ദശലക്ഷം ടണ്ണിന്റെ ഉൽപ്പാദന ലക്ഷ്യം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ജൂണിൽ കമ്പനിയുടെ കൽക്കരി ഉൽപ്പാദനം 51.6 മെട്രിക് ടൺ ആയി 29% വളർച്ച രേഖപ്പെടുത്തി. അതേസമയം കഴിഞ്ഞ പാദത്തിൽ സ്ഥാപനം ഉല്പാദനത്തിൽ 19.8% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 1.650 മെട്രിക് ടൺ എന്ന ആവശ്യകതയ്‌ക്കെതിരെ കഴിഞ്ഞ പാദത്തിൽ സിഐഎൽ പ്രതിദിനം ശരാശരി 1.684 മെട്രിക് ടൺ കൽക്കരി വൈദ്യുതി മേഖലയിലേക്ക് വിതരണം ചെയ്തു. 

X
Top