കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

2.42 ദശലക്ഷം ടണ്ണിന്റെ കൽക്കരി ഇറക്കുമതിക്കായി ടെൻഡർ ക്ഷണിച്ച് കോൾ ഇന്ത്യ

ഡൽഹി: ഇന്ധന ലഭ്യത വർധിപ്പിക്കുന്നതിനായി സെപ്റ്റംബർ അവസാനത്തോടെ 2.42 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ ടെൻഡർ നൽകിയതായി ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനന കമ്പനിയായ കോൾ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. കൽക്കരി ഇറക്കുമതി ചെയ്യുന്നതിൽ കാര്യമായ പരിചയമില്ലാത്ത സർക്കാർ, വിദേശത്ത് നിന്ന് കൽക്കരി ഇറക്കുമതി ചെയ്യുന്നതിന് ഓർഡർ നൽകാൻ കമ്പനിയോട് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.

ഇപ്പോഴത്തെ ടെൻഡറിന് പുറമെ, 2022 ജൂലൈ- 2023 ജൂൺ കാലയളവിൽ ഡെലിവറി ചെയ്യുന്നതിനായി കമ്പനി ഉടനെ മറ്റൊരു ടെൻഡർ നൽകുമെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ കോൾ ഇന്ത്യയുടെ ഓഹരി നേരിയ നേട്ടത്തിൽ 199 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top