മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായിആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ താഴ്ചയില്‍

5 വർഷത്തിനിടെ സിഎൻജി വില കൂടിയത് 94%; രണ്ടു വർഷത്തിനിടെ വർധിച്ചത് 15 തവണ

കൊച്ചി: വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം സിറ്റി ഗ്യാസ് പദ്ധതി കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുമ്പോൾ ആശങ്ക പ്രകൃതി വാതകത്തിന്റെ (എൽഎൻജി) തുടർച്ചയായ വിലവർധന. രണ്ടു വർഷത്തിനിടെ, വർധിച്ചത് ഏകദേശം 15 തവണ.

വാഹന ഇന്ധനമായി ഉപയോഗിക്കുന്ന സിഎൻജി കിലോഗ്രാമിന് 45– 55 രൂപയുടെ വർധനയാണ് 7 വർഷത്തിനിടെയുണ്ടായത്. കൊച്ചിയിൽ 7 വർഷം മുൻപ് സിഎൻജി ആദ്യമായി ലഭ്യമായപ്പോൾ വില കിലോഗ്രാമിന് 47 രൂപ മാത്രം. ഇപ്പോൾ 91 രൂപ.

പാചക ആവശ്യത്തിനായി ഉപയോഗിക്കുന്ന പിഎൻജിക്കും (പൈപ്ഡ് നാച്വറൽ ഗ്യാസ്) വിലക്കയറ്റം ബാധകം. പെട്രോൾ, ഡീസൽ വിലയും സിഎൻജി വിലയും തമ്മിലുള്ള അന്തരം കുറഞ്ഞതോടെ ഉപയോക്താക്കൾ ആശങ്കയിലാണ്.

കേരളത്തിൽ സിഎൻജി വില 5 വർഷത്തിനിടെ വർധിച്ചതു 94%. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോ‍‍ട്, വയനാട് ജില്ലകളിൽ കിലോഗ്രാമിനു 91 രൂപയാണു വില. (കൊച്ചിയിലെ ഡീസൽ വില ഏകദേശം 95 രൂപ).

ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡാണ് (ഐഒഎജിപിഎൽ) ഈ ജില്ലകളിൽ സിഎൻജി ലഭ്യമാക്കുന്നത്. അതേസമയം അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസിഫിക് (എജി ആൻഡ് പി) സിഎൻജി വിതരണം ചെയ്യുന്ന ജില്ലകളിൽ വില വർധിപ്പിച്ചിട്ടില്ല.

തിരുവനന്തപുരം – 83 രൂപ, കൊല്ലം – 82, ആലപ്പുഴ – 83 എന്നിങ്ങനെയാണു വില. ഷോല ഗ്യാസ്കോ ലിമിറ്റഡ് സിറ്റി ഗ്യാസ് കരാറെടുത്ത പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഗ്യാസ് വിതരണം ആരംഭിച്ചിട്ടില്ല.

സമീപകാലത്ത് എൽഎൻജി വില കുതിച്ചുയർന്നതു റഷ്യ – യുക്രെയ്ൻ യുദ്ധം മൂലമാണെന്നാണു വിലയിരുത്തൽ.

X
Top