ഇന്ത്യയുടെ വ്യവസായ മേഖലയിൽ വൻ കുതിപ്പ്; കോർ സെക്ടർ വളർച്ച 7.9% ◆ പുനരുപയോഗ ഊർജ വിതരണം വേഗത്തിലാക്കാൻ ‘ഗ്രീൻ എനർജി കോറിഡോർ-III’ പദ്ധതിയുമായി കേന്ദ്ര സർക്കാർ ◆ ഫുഡ് ഡെലിവറി, റൈഡ് പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പെൻഷനും ഇൻഷുറൻസുമായി കേന്ദ്രം ◆ ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് എണ്ണ ഇറക്കുമതി യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് ◆ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതി 483 മില്യൺ ഡോളറിലെത്തി ◆

സിഎല്‍എസ്‌എ ടാറ്റാ മോട്ടോഴ്‌സിനെ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തു

ആഗോള ബ്രോക്കറേജ്‌ സ്ഥാപനമായ സിഎല്‍എസ്‌എ ടാറ്റാ മോട്ടോഴ്‌സിനെ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തു. നേരത്തെ ഈ ഓഹരി വാങ്ങുക എന്ന ശുപാര്‍ശ ചെയ്‌തിരുന്ന സിഎല്‍എസ്‌എ ഇപ്പോള്‍ ടാറ്റാ മോട്ടോഴ്‌സിന്‌ ഔട്ട്‌പെര്‍ഫോം എന്ന റേറ്റിംഗാണ്‌ നല്‍കിയിരിക്കുന്നത്‌.

അതേ സമയം ഇപ്പോഴത്തെ വിലയില്‍ നിന്ന്‌ 11 ശതമാനം കൂടി മുന്നേറ്റ സാധ്യതയുണ്ടെന്നാണ്‌ സിഎല്‍എസ്‌എയുടെ വിലയിരുത്തല്‍. 1061 രൂപയാണ്‌ ലക്ഷ്യമാക്കുന്ന വില.

ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില കഴിഞ്ഞ ഒരു മാസം കൊണ്ട്‌ 18 ശതമാനമാണ്‌ ഉയര്‍ന്നത്‌. ഓഹരി വില ശക്തമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ സിഎല്‍എസ്‌എ റേറ്റിംഗ്‌ താഴ്‌ത്തിയത്‌. 950 രൂപ നിലവാരത്തിലാണ്‌ ടാറ്റാ മോട്ടോഴ്‌സ്‌ ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

976 രൂപയാണ്‌ എക്കാലത്തെയും ഉയര്‍ന്ന വില. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ 128 ശതമാനമാണ്‌ ഈ ഓഹരിയിലുണ്ടായ മുന്നേറ്റം.

X
Top