
ബെഗളൂരു: സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഫണ്ടിംഗില്‍ മാന്ദ്യം നേരിടുമ്പോഴും, കാലാവസ്ഥാ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. അവാന ക്യാപിറ്റല്‍ അടുത്തിടെ 70 ദശലക്ഷം ഡോളര്‍ സമാഹരിച്ചത് ഉദാഹരണം.
മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ട്രാക്സന്റെഡാറ്റ പ്രകാരം കാലാവസ്ഥാ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ 2022 ല്‍ 2.7 ബില്യണ്‍ ഡോളര്‍ ധനസഹായം സമാഹരിച്ചു. ഇത് മുന്‍ വര്‍ഷം നിക്ഷേപകരില്‍ നിന്ന് പോക്കറ്റിലാക്കിയ 855 മില്യണ്‍ ഡോളറിനേക്കാള്‍ വളരെ കൂടുതലാണ്. വാസ്തവത്തില്‍, 2023 ന്റെ ആദ്യ പകുതിയില്‍ (ജനുവരി-ജൂണ്‍) നിക്ഷേപകര്‍ ഇതിനകം ഒരു ബില്യണ്‍ ഡോളര്‍ കാലാവസ്ഥാ ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്.
പലചരക്ക്, ഫുഡ് ഡെലിവറി, തുടങ്ങിയ പ്രധാന ഉപഭോക്തൃ സാങ്കേതിക വിഭാഗങ്ങളിലെ പുതുമ തുടരുമ്പോള്‍ തന്നെ കാലാവസ്ഥാ സാങ്കേതികവിദ്യ, ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡീപ് ടെക് തുടങ്ങിയ ഉയര്‍ന്നുവരുന്ന ഇടങ്ങളില്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുകയാണ് സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍.
ഇതനുസരിച്ച് മൂലധനത്തിന്റെ ഒഴുക്ക് ഈ സ്റ്റാര് ട്ടപ്പുകളിലേക്കാകുന്നു. അടുത്തിടെ, ആര്‍ടിപി ഗ്ലോബല്‍, മാട്രിക്സ് പാര്‍ട്ണേഴ്സ് തുടങ്ങിയ വിസി സ്ഥാപനങ്ങള്‍ ക്ലൈമറ്റ് ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.
കാലാവസ്ഥ വ്യതിയാനം പ്രതിസന്ധിയാണെന്ന് ഏവര്‍ക്കും അറിയാവുന്നതാണെന്ന് അവാന ക്യാപിറ്റലിന്റെ സ്ഥാപക അഞ്ജലി ബന്‍സാല്‍ പറയുന്നു. കാലവസ്ഥ ടെക് സ്റ്റാര്‍ട്ടപ്പുകളോടുള്ള നിക്ഷേപകരുടെ അഭിനിവേശത്തിന്റെ പിന്നിലെ യുക്തി വിശദീകരിക്കുകയായിരുന്നു അവര്‍. ആഗോളതാപനം പരിമിതപ്പെടുത്തുന്നതിന് കൂടുതല്‍ കോര്‍പ്പറേറ്റുകള്‍ നെറ്റ് സീറോ ടാര്‍ഗറ്റുകള്‍ സ്ഥാപിക്കുകയും സര്‍ക്കാരുകള്‍ നയങ്ങള്‍ മാറ്റുകയും ചെയ്യുന്നു.