അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കേന്ദ്രസര്‍ക്കാറിന്റെ ജിഎസ്ടി പരിഷ്‌ക്കരണ നീക്കത്തെ സ്വാഗതം ചെയ്ത് സിഐഐ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനാശംസാ പ്രസംഗത്തില്‍ പ്രതിപാദിച്ച ജിഎസ്ടി പരിഷ്‌ക്കരണ നീക്കത്തെ സിഐഐ (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്) സ്വാഗതം ചെയ്തു.

ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനമാണിതെന്ന് പറഞ്ഞ സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി നീക്കം ബിസിനസുകളെ ശാക്തീകരിക്കുമെന്നും ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുമെന്നും അഭിപ്രായപ്പെട്ടു. മാത്രമല്ല സുതാര്യവും വളര്‍ച്ചാധിഷ്ഠവുമായ ഒരു നികുതി വ്യവസ്ഥ കെട്ടിപടുക്കാനുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധതയാണ് തീരുമാനം പ്രതിഫലിപ്പിക്കുന്നത്.

തീരുമാനം സമയബന്ധിതവും ഭാവിയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതുമാണ്. ഇന്ത്യയുടെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറയേകാന്‍ തീരുമാനം സഹായിക്കും. നിക്ഷേപകര്‍ക്കും സംരഭകര്‍ക്കും സ്ഥിരത ഉറപ്പാക്കുന്നതോടെയാണിത്.

ജിഎസ്ടി ചട്ടക്കൂടിലെ സമഗ്രമായ മാറ്റങ്ങള്‍ അവലോകനം ചെയ്യുന്നതിനും ശുപാര്‍ശ ചെയ്യുന്നതിനുമായി ഒരു ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി വെളിപെടുത്തിയിരുന്നു.

X
Top