ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ആഗോള രംഗത്ത് രാജ്യത്തെ മത്സരക്ഷമമാക്കാന്‍ സിഐഐ

ന്യൂഡല്‍ഹി: വ്യവസായ രംഗത്ത് രാജ്യത്തിന്റെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ വ്യവസായ സമിതി (സിഐഐ) പരിഷ്‌ക്കരണ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. മത്സരക്ഷമതയുള്ള ഇന്ത്യയ്ക്ക് വേണ്ടിയുള്ള നയങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ നിരവധി ശുപാര്‍ശകളാണുള്ളത്. ‘വികസിത് ഭാരത്’ ദൗത്യത്തെ പിന്തുണയ്ക്കുന്നവയാണിത്.

വിലക്കയറ്റ നിയന്ത്രണം, സംവിധാനങ്ങളുടെ നവീകരണം എന്നിവ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. സ്വകാര്യവത്ക്കരണവും സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ രൂപീകരണവുമാണ് പൊതുമേഖല പരിഷ്‌ക്കരണ നിര്‍ദ്ദേശങ്ങള്‍.

വ്യവസായ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ചെറിയ പിശകുകളെ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ നിന്നൊഴിവാക്കുകയും ഏകജാകലക അനുമതി ഏര്‍പ്പെടുത്തുകയും വേണം.

ഭൂമിയുടെ ഡിജിറ്റലൈസേഷന്‍, ലേബര്‍ കോഡുകള്‍ ലളിതമാക്കല്‍, ഹൈഡ്രജന്‍, ന്യൂക്ലിയര്‍ ഊര്‍ജ്ജമേഖലയില്‍ സ്വകാര്യ പങ്കാളിത്തം, മത്സരക്ഷമമായ ഊര്‍ജ്ജനിരക്കുകള്‍, വാണിജ്യ കോടതികളുടെ വ്യാപനം, പ്രത്യേക തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ ശക്തമാക്കുക, ആര്‍ബിട്രേഷന്‍ കൗണ്‍സിലിനെ ഉപയോഗപ്പെടുത്തല്‍, ജിഎസ്ടി ലളിതമാക്കല്‍, പെട്രോളിയവും റിയല്‍ എസ്‌റ്റേറ്റും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക എന്നിവയും ആവശ്യങ്ങളാണ്.

മറ്റ് നിര്‍ദ്ദേശങ്ങള്‍:
ഇറക്കുമതി-കയറ്റുമതി നികുതികള്‍ (customs tariffs) ലളിതമാക്കുക.
സ്വതന്ത്ര വ്യാപാര കരാറുകള്‍ പ്രോത്സാഹിപ്പിക്കുക, നിലവിലുള്ളത് ഉപയോഗപ്പെടുത്തുക
കയറ്റുമതിയ്ക്കാര്‍ക്ക് പിന്തുണ
എംഎസ്എംഇകള്‍ക്ക് പിന്തുണ
ഇടത്തരം കമ്പനികളെ സംരക്ഷിക്കാന്‍ വായ്പ, നികുതി ഇന്‍സെന്റീവ്, ശേഷി വികസന പിന്തുണ
വ്യാവസായിക കോറിഡോറുകള്‍
ചരക്ക് ഗതാഗതം, ക്ലസ്റ്റര്‍ ഡവലപ്പ്‌മെന്റ്‌ എന്നിവയിലൂടെ വ്യവസായ വികസനം
ഘട്ടം ഘട്ടമായ പാലന പ്രക്രിയ
ഓഡിറ്റിംഗ്, നികുതി ഫയലിംഗ്, ലൈസന്‍സിംഗ് എന്നിവ ലളിതമാക്കല്‍
ഉദ്യമം പോര്‍ട്ടല് കൂടുതല്‍ ഉപയോഗപ്പെടുത്തുക
കാലാവസ്ഥ ഡാറ്റ സംവിധാനം ഡിജിറ്റല്‍ ആക്കുക
ദേശീയ തൊഴില്‍ നയം
താല്‍ക്കാലിക തൊഴില്‍ മേഖലയ്ക്ക് പ്രത്യേക നയം
പിന്നോക്കമേഖലകള്‍ ലക്ഷ്യമിട്ട് തൊഴില്‍ സൃഷ്ടി
നഗര സ്ഥാപനങ്ങള്‍ നവീകരിക്കുക
നഗര സമ്പത്ത് സംരക്ഷിക്കുക
വിലകുറഞ്ഞ വീടുകള്‍, പരിസ്ഥിതി സൗഹൃദ നഗരങ്ങള്‍.

X
Top