കൊച്ചി: മുരുഗപ്പ ഗ്രൂപ്പിന്‍റേയും ജപ്പാനിലെ മിറ്റ്സുയി സുമിറ്റോമോ ഇന്‍ഷുറന്‍സ് കമ്പനിയുടേയും സംയുക്ത സംരംഭമായ ചോള എംഎസ് ജനറല്‍ ഇന്‍ഷുറന്‍സ് മഹീന്ദ്ര ഫിനാന്‍സുമായി സഹകരിച്ച് മോട്ടോര്‍ ഇന്‍ഷുറന്‍സും മറ്റ് ലൈഫ് ഇതര ഇന്‍ഷുറന്‍സ് പദ്ധതികളും വിതരണം ചെയ്യും.
മുന്‍നിര എന്‍ബിഎഫ്സി ആയ മഹീന്ദ്ര ഫിനാന്‍സിന്‍റെ 10 ദശലക്ഷത്തിലേറെ ഉപഭോക്താക്കള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും.
ഈ സഹകരണം തങ്ങളുടെവിതരണ ശൃംഖലയെകൂടുതല്‍ ശക്തമാക്കുമെന്നും 26 സംസ്ഥാനങ്ങളിലായി 600-ലധികംടച്ച് പോയിന്റുകളുമായി വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് പദ്ധതികള്‍ വിതരണംചെയ്യാന്‍ തങ്ങള്‍ സജ്ജരാണെന്നുംചോള എംഎസ് മാനേജിങ് ഡയറക്ടര്‍ വിസൂര്യനാരായണന്‍ പറഞ്ഞു.
തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പ്രത്യേകമായി ക്രമീകരിച്ച ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാന്‍ ഈ സഹകരണം സഹായകമാകുമെന്ന് മഹീന്ദ്ര ഫിനാന്‍സ് മാനേജിങ് ഡയറക്ടറുംസിഇഒയുമായറൗള്‍റെബെല്ലോ പറഞ്ഞു.