വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ചോക്ലേറ്റുകള്‍ക്ക് ഉടന്‍ വില കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്

മുലിന്റേത് ഉള്‍പ്പടെയുള്ള ചോക്ലേറ്റുകള്‍ക്ക് ഉടന്‍ വില കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ചോക്ലേറ്റിലെ പ്രധാന ഘടകമായ കൊക്കോ ബീന്‍സിന്റെ വില ഗണ്യമായി വര്‍ധിച്ചതാണ് കാരണം.

ഇന്ത്യയില്‍ ഒരു കിലോ കൊക്കോ ബീന്‍സിന്റെ വില ഏകദേശം 150-250 രൂപയില്‍ നിന്ന് 800 രൂപയായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. വലിയ വിലവര്‍ധനയാണിതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

കൊക്കോ വിലയിലെ വര്‍ധനവ് ലോകമെമ്പാടും പ്രകടമാണ്. അതുകൊണ്ടുതന്നെ ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍ വില വര്‍ധിപ്പിക്കുന്നതിനോ ചോക്ലേറ്റ് ഉല്‍പ്പന്നങ്ങളുടെ വലുപ്പം കുറയ്ക്കുന്നതിനോ നോക്കുകയാണ്.

ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍ മാത്രമല്ല, ഐസ്‌ക്രീം നിര്‍മ്മാതാക്കളായ ബാസ്‌കിന്‍ റോബിന്‍സ്, സ്‌നാക്ക്‌സ് ബ്രാന്‍ഡായ കെല്ലനോക്ക എന്നിവയുള്‍പ്പെടെയുള്ള പാലുല്‍പ്പന്ന സ്ഥാപനങ്ങളും ഉയര്‍ന്ന കൊക്കോ വിലയുടെ ആഘാതത്തിലാണ്.

ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) ഉടമസ്ഥതയിലുള്ള അമുല്‍, തങ്ങളുടെ ചോക്ലേറ്റുകള്‍ക്ക് 10-20% വിലവര്‍ധനവ് പരിഗണിക്കുന്നതായാണ് സൂചന.

X
Top