സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു; ജൂലൈ 23ന് കടമെടുക്കുക 1,000 കോടി രൂപമൈക്രോസോഫ്റ്റ് തകരാറിൽ പ്രതികരണവുമായി ആർബിഐ; ‘ചെറിയ പ്രശ്നങ്ങൾ, സാമ്പത്തിക മേഖലയെ വ്യാപകമായി ബാധിച്ചിട്ടില്ല’ബജറ്റിൽ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിൽ നികുതിദായകർസേ​​​വ​​​ന നി​​​കു​​​തി കേ​​​സു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ആം​​​ന​​​സ്റ്റി പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​തെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്

ഡ്രൈവറില്ലാത്ത കാറുകളിൽ പരീക്ഷണ ഓട്ടവുമായി ചൈന

ധ്യ ചൈനയിലെ വുഹാനിലുള്ള തിരക്കേറിയ തെരുവുകളില്‍ ഡ്രൈവറില്ലാ കാറുകളുടെ ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണം നടക്കുന്നു. കമ്പ്യൂട്ടറുകള്‍ വഴി നാവിഗേറ്റ് ചെയ്യുന്ന 500 ടാക്സികളിലാണ് പരീക്ഷണം.

വുഹാനില്‍ ഇവ റോബോട്ട് ടാക്‌സികള്‍ എന്നാണ് വിളിക്കപ്പെടുന്നത്. ഇതിനൊപ്പം ആയിരം എണ്ണം കൂടി കൂട്ടിച്ചേര്‍ക്കുമെന്ന് അവ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയായ ടെക് ഭീമന്‍ ബൈഡു കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ചൈനയിലുടനീളം, 16-ഓ അതിലധികമോ നഗരങ്ങള്‍ പൊതു റോഡുകളില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ പരീക്ഷിക്കാന്‍ കമ്പനികളെ അനുവദിച്ചിട്ടുണ്ട്. കൂടാതെ കുറഞ്ഞത് 19 ചൈനീസ് വാഹന നിര്‍മ്മാതാക്കളും അവരുടെ വിതരണക്കാരും ഈ രംഗത്ത് ആഗോള നേതൃത്വം സ്ഥാപിക്കാന്‍ മത്സരിക്കുന്നു. മറ്റൊരു രാജ്യവും ഇത്ര ആക്രമണാത്മകമായി നീങ്ങുന്നില്ല.

കമ്പനികള്‍ക്ക് സര്‍ക്കാര്‍ കാര്യമായ സഹായം നല്‍കുന്നുണ്ട്. റോബോട്ട് ടാക്സികള്‍ക്കായി ഓണ്‍-റോഡ് ടെസ്റ്റിംഗ് ഏരിയകള്‍ നിശ്ചയിക്കുന്ന നഗരങ്ങള്‍ക്ക് പുറമേ, നവ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ഭയം നിയന്ത്രിക്കുന്നതിന് ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ സെന്‍സര്‍ പരിമിതപ്പെടുത്തുന്നു.

ഒരു ഓട്ടോമോട്ടീവ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ജെ.ഡി പവര്‍ നടത്തിയ സര്‍വേകള്‍, തങ്ങളുടെ കാറുകളെ നയിക്കാന്‍ കമ്പ്യൂട്ടറുകളെ വിശ്വസിക്കാന്‍ അമേരിക്കക്കാരെക്കാള്‍ ചൈനീസ് ഡ്രൈവര്‍മാര്‍ കൂടുതല്‍ തയ്യാറാണെന്ന് കണ്ടെത്തി.

ഡ്രൈവറില്ലാ കാറുകളുടെ വികസനത്തില്‍ ചൈനയുടെ മുന്നിലുള്ള മറ്റൊരു കാരണം, ഡാറ്റയുടെ കര്‍ശനമായ നിയന്ത്രണമാണ്. ചൈനീസ് കമ്പനികള്‍ അമേരിക്കയിലും യൂറോപ്പിലും നിര്‍ണായക ഗവേഷണ സൗകര്യങ്ങള്‍ സ്ഥാപിക്കുകയും ഫലങ്ങള്‍ നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.

എന്നാല്‍ ചൈനയിലെ ഒരു ഗവേഷണഫലങ്ങളും രാജ്യത്തിന് പുറത്തേക്ക് പോകുന്നില്ല.
ചൈന മുന്നോട്ട് കുതിക്കുന്നതിനാല്‍, മറ്റിടങ്ങളിലെ കമ്പനികളും റെഗുലേറ്റര്‍മാരും കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു. ഇതിലെ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് പുറത്ത് ഒരറിവുമില്ല.

ജനറല്‍ മോട്ടോഴ്സിന്റെ ക്രൂയിസ് റോബോട്ട് ടാക്സി സാന്‍ഫ്രാന്‍സിസ്‌കോയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചതിനെത്തുടര്‍ന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ സേവനം നിര്‍ത്തിവച്ചിരുന്നു.

കാലിഫോര്‍ണിയ റെഗുലേറ്റര്‍മാര്‍ പിന്നീട് കമ്പനിയുടെ സ്റ്റേറ്റ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ക്രൂസ് ഫീനിക്‌സില്‍ പരിമിതമായ പരിശോധന പുനരാരംഭിച്ചു.

ഗൂഗിളിന്റെ മുന്‍കാല സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഡിവിഷനായിരുന്ന വെയ്മോ, ഫീനിക്സ് നഗരപ്രാന്തങ്ങളിലും സാന്‍ ഫ്രാന്‍സിസ്‌കോയിലും 200-ലധികം സെല്‍ഫ് ഡ്രൈവിംഗ് കാറുകളും ലോസ് ഏഞ്ചല്‍സിലും ടെക്സാസിലെ ഓസ്റ്റിനിലും ഏകദേശം 50 കാറുകളും പരീക്ഷിക്കുന്നു.

ഫെഡറല്‍ റെഗുലേറ്റര്‍മാര്‍ അതിന്റെ സുരക്ഷ അവലോകനം ചെയ്യുകയാണെന്ന് വെയ്മോയെ കഴിഞ്ഞ മാസം രണ്ട് തവണ അറിയിച്ചിരുന്നു.

ഫോര്‍ഡും ഫോക്സ്വാഗനും രണ്ട് വര്‍ഷം മുമ്പ് അവരുടെ റോബോട്ട് ടാക്‌സി സംയുക്ത സംരംഭമായ ആര്‍ഗോ എഐ അടച്ചുപൂട്ടി.

എന്നാല്‍ രണ്ട് കമ്പനികളും ഇപ്പോഴും അഡ്വാന്‍സ്ഡ് അസിസ്റ്റഡ് ഡ്രൈവിംഗ് സിസ്റ്റങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

ചൈനയിലെ ഈ പരീക്ഷണവും വികസനവും യുഎസും യൂറോപ്യന്‍ രാജ്യങ്ങളും പഠിച്ചുവരികയാണ്.

X
Top