കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

സ്വർണ വിപണിയിൽ നിന്ന് പിന്മാറി ചൈന; വരും ദിവസങ്ങളിൽ വില ഇടിഞ്ഞേക്കും

കൊച്ചി: സ്വർണം വാങ്ങുന്നതിന് ചൈന പൊടുന്നനെ കടിഞ്ഞാണിട്ടതോടെ രാജ്യാന്തര വിപണിയിൽ വില സമ്മർദ്ദം ശക്തമായി. കഴിഞ്ഞ 18 മാസങ്ങളിലും വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടിയതിന് ശേഷമാണ് ചൈനീസ് കേന്ദ്ര ബാങ്ക് വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നത്.

ഇതോടെ രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 1.8 ശതമാനം കുറഞ്ഞ് 2,334 ഡോളറിലെത്തി. മേയ് 20ന് ഔൺസിന് 2,500 ഡോളറിന് അടുത്ത് വരെ ഉയർന്നതിന് ശേഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില താഴേക്ക് നീങ്ങിയത്.

ഇന്നലെ ദേശീയ വിപണിയിൽ സ്വർണ വില പത്ത് ഗ്രാമിന് 1,200 കുറഞ്ഞ് 72,000 രൂപയിലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞ മാസം ചൈന പൂർണമായും വാങ്ങൽ നടപടികൾ നിറുത്തിയെന്ന വാർത്തകളാണ് വിലയിൽ ഇടിവ് സൃഷ്ടിച്ചത്.

അതേസമയം കേരളത്തിൽ ഇന്നലെ സ്വർണ വില പവന് 240 രൂപ ഉയർന്ന് 54,080 രൂപയിലെത്തി.

X
Top