ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ചൈനീസ് കയറ്റുമതി, ഇറക്കുമതയില്‍ വന്‍ ഇടിവ്

ബീജിംഗ്: ആഗോള മാന്ദ്യത്തിന്റെ സൂചന നല്‍കി ചൈനീസ് കയറ്റുമതിയിലും ഇറക്കുമതിയിലും ഇടിവ്. ഇറക്കുമതി 12.4 ശതമാനം കുറഞ്ഞപ്പോള്‍ കയറ്റുമതി 14.5 ശതമാനമാണ് ചുരുങ്ങിയത്. യഥാക്രമം 5.6 ശതമാനവും 12.4 ശതമാനവും പ്രതീക്ഷിച്ച സ്ഥാനത്താണിത്.

ജൂണില്‍ കയറ്റുമതി 9.8 ശതമാനവും ഇറക്കുമതി 6.8 ശതമാനവും ഇടിവ് നേരിട്ടിരുന്നു.

ഇറക്കുമതി പ്രതീക്ഷിച്ചതിലും കുറഞ്ഞതിനാല്‍ വ്യാപാര ബാലന്‍സ് മെച്ചപ്പെട്ടു. വ്യാപാര സന്തുലിതാവസ്ഥ ജൂലൈയില്‍ 80.60 ബില്യണ്‍ ഡോളറായതായി കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍മാസത്തെ 70.62 ബില്യണ്‍ ഡോളറില്‍ നിന്നുള്ള ഉയര്‍ച്ചയാണിത്.

പ്രതീക്ഷിക്കപ്പെട്ടത് 67.80 ബില്യണ്‍ ഡോളര്‍.കോവിഡിന് ശേഷമുള്ള വീണ്ടെടുപ്പ് നിലയ്ക്കുന്നതാണ് രാജ്യത്തെ ക്ഷീണിപ്പിക്കുന്നത്. ദുര്‍ബലമായ ഡിമാന്റ്- പ്രത്യേകിച്ചും സ്വകാര്യമേഖലയിലേത്- ഇറക്കുമതിയെ വലിയ തോതില്‍ മന്ദഗതിയിലാക്കി.

കോവിഡ് മഹാമാരി ഉച്ചസ്ഥായിലെത്തിയ 2020 മെയ് മാസത്തിന് ശേഷമുള്ള ഉയര്‍ന്ന വേഗതയിലാണ് കയറ്റുമതി, ഇറക്കുമതി ചുരുങ്ങല്‍. ആഗോള സമ്പ്ദ് വ്യവസ്ഥയ്ക്ക് ഗണ്യമായി സംഭാവന ചെയ്യുന്ന രാജ്യമാണ് ചൈന. അതുകൊണ്ടുതന്നെ ചൈനയുടെ കയറ്റുമതി കുറവ് ആഗോള ഡിമാന്റിലെ മാന്ദ്യത്തെ സൂചിപ്പിക്കുന്നു.

ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ചൈനയുടേത്.

X
Top