Alt Image
ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ ചർച്ചകൾ ആരംഭിച്ചുഇന്ത്യൻ റീട്ടെയിൽ വിപണി കുതിക്കുന്നുവെന്ന് റിപ്പോർട്ട്

ചൈനീസ് കയറ്റുമതി ഒക്ടോബറില്‍ കുറഞ്ഞു, 2020 ന് ശേഷം ആദ്യം

ബീജിംഗ്: ആഗോള മാന്ദ്യത്തിന്റെ സൂചന നല്‍കി, ചൈനയില്‍ നിന്നുള്ള കയറ്റുമതി 0.3 ശതമാനം ഇടിഞ്ഞു. 2020 ന് ശേഷം ആദ്യമായാണ് രാജ്യം കയറ്റുമതിയില്‍ കുറവ് വരുത്തുന്നത്.ആഗോള മാന്ദ്യം അന്തര്‍ദ്ദേശീയ വ്യാപാരത്തെ തളര്‍ത്തിയെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറക്കുമതിയും കുറഞ്ഞു. പ്രാദേശിക ഉത്പാദനക്കുറവ് പ്രകടമാക്കി 0.7 ശതമാനം കുറവാണ് ഇറക്കുമതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്തംബറില്‍ 0.3 ശതമാനം വളര്‍ച്ച പ്രകടമാക്കിയ സ്ഥാനത്താണിത്.

സെപ്തംബറില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കയറ്റുമതി നടത്താന്‍ രാജ്യത്തിനായിരുന്നു. 5.7 ശതമാനത്തിന്റെ കയറ്റുമതിയാണ് സെപ്തംബറിലേത്. എന്നാല്‍ ഊര്‍ജ്ജവില വര്‍ധനവും മാന്ദ്യവും കാരണം ചൈനീസ് ഉത്പന്നങ്ങളുടെ ഡിമാന്റ് ഒക്ടോബറില്‍ ഇടിഞ്ഞു.

സീറോ കോവിഡ് പോളിസി കാരണമുള്ള നിയന്ത്രണങ്ങള്‍ കാരണം ആഭ്യന്തര വിപണി ഇതിനോടകം പ്രതിസന്ധിയിലായിട്ടുണ്ട്.

X
Top