റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ കെമിക്കല്‍ ഓഹരി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 27 നിശ്ചയിച്ചിരിക്കയാണ് സാധന നൈട്രോ കെം.2: 9 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം ചെയ്യുന്നത്. 1 രൂപ മുഖവിലയുള്ള 9 ഓഹരികള്‍ക്ക് അതേവിലയിലുള്ള 2 ഓഹരികള്‍ ബോണസായി ലഭ്യമാകും.

കമ്പനി ഓഹരിയുടെ 52 ആഴ്ച ഉയരം 174.45 രൂപയാണ്. താഴ്ച 102 രൂപ. 2707.65 കോടി രൂപയാണ് വിപണി മൂല്യം. ന

ിലവില്‍ 133.95 രൂപയുള്ള സ്റ്റോക്ക് 1 വര്‍ഷത്തില്‍ 14 ശതമാനം നേട്ടമുണ്ടാക്കി. 3 വര്‍ഷത്തെ വളര്‍ച്ച 703 ശതമാനവും 10 വര്‍ഷത്തെ വളര്‍ച്ച 36955.56 ശതമാനവുമാണ്. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ 1.77 കോടി രൂപ അറ്റാദായം നേടി.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 176.56 ശതമാനം കൂടുതല്‍. വരുമാനം 20.94 ശതമാനം ഉയര്‍ത്തി 48.16 കോടി രൂപ. എബിറ്റ 122.39 ശതമാനം ഉയര്‍ന്ന് 10.03 കോടി രൂപയുമായി.

X
Top