കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ചാറ്റ് ജിപിടിയുടെ എതിരാളി ‘ക്ലോഡ് എഐ ചാറ്റ് ബോട്ട്’ ഇനി സ്മാർട്ഫോണിലും

ഗോള സാങ്കേതിക വിദ്യാരംഗത്ത് വന്മാറ്റങ്ങളുമായാണ് 2022 ല് ചാറ്റ്ജിപിടി അവതരിപ്പിക്കപ്പെട്ടത്. ഭാഷ കൈകാര്യം ചെയ്യുന്നതില് മനുഷ്യനോളം ശേഷി കൈവരിച്ച ഈ കംപ്യൂട്ടര് സാങ്കേതികവിദ്യ അക്ഷരാര്ത്ഥത്തില് അമ്പരപ്പിക്കുന്നതായിരുന്നു.

ചാറ്റ്ജിപിടിയുടെ വരവ് എഐ വിപ്ലവത്തിന് തുടക്കമിട്ടു. സാങ്കേതികവിദ്യാ വ്യവസായ രംഗം ഒന്നടങ്കം എഐ രംഗത്ത് വന്നിക്ഷേപം നടത്തി. ചാറ്റ് ജിപിടിയ്ക്ക് ഇപ്പോള് വെബ്സൈറ്റിന് പുറമെ മൊബൈല് ആപ്പുകളും ലഭ്യമാണ്.

എതിരാളികളായ മെറ്റ എഐ, ഗൂഗിള് ജെമിനി എന്നിവയ്ക്കും സ്വന്തം ആപ്പുകളുണ്ട്. എന്നാല് ചാറ്റ് ജിപിടിയുടെ മറ്റൊരു മികവുറ്റ എതിരാളിയാണ് ആന്ത്രോപിക് വികസിപ്പിച്ച ക്ലോഡ് എന്ന എഐ മോഡല്.

നേരത്തെ വെബ്ബില് മാത്രം ലഭ്യമായിരുന്ന ക്ലോഡ് ഇനി സ്മാര്ഫോ ിണിലും ലഭിക്കും. നിലവില് ഐഒഎസില് മാത്രമാണ് ക്ലോഡ് ആപ്പ് ലഭിക്കുക. ആന്ഡ്രോയിഡ് ഉപഭോക്താക്കള് ഇനിയും കാത്തിരിക്കണം.

എഐ സ്റ്റാര്ട്ട് അപ്പ് ആയ ആന്ത്രോപിക്ക് കഴിഞ്ഞ വര്ഷം മാര്ച്ചിലാണ് ക്ലോഡ് എന്ന എഐ മോഡല് അവതരിപ്പിച്ചത്. നാല് വര്ഷക്കാലം ഓപ്പണ് എഐയുടെ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റായി പ്രവര്ത്തിച്ച ഡാരിയോ അമോഡെയ് ആണ് ആന്ത്രോപിക്കിന്റെ മേധാവി.

ഓപ്പണ് എഐ സുരക്ഷയേക്കാള് കൂടുതല് ലാഭത്തിന് പ്രാധാന്യം നല്കുന്നുവെന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് അദ്ദേഹം കമ്പനി വിട്ട് ഓപ്പണ് എഐയിലെ തന്നെ മറ്റ് ചില ജീവനക്കാര്ക്കൊപ്പം ആന്ത്രോപിക്കിന് തുടക്കമിട്ടത്.

അതായത് ചാറ്റ് ജിപിടി അവതരിപ്പിക്കുന്നതിന് മുമ്പ് ഓപ്പണ് എഐ വിട്ട ജീവനക്കാരാണ് ക്ലോഡ് ചാറ്റ് ബോട്ടിന് രൂപം നല്കിയത്. ചാറ്റ് ജിപിടിയ്ക്ക് സമാനമായ രീതിയിലാണ് ക്ലോഡിന്റെ പ്രവര്ത്തനം.

ചാറ്റ് ജിപിടി മനുഷ്യസമാനമായ രീതിയില് മറുപടി നല്കാന് ശ്രമിക്കുമ്പോള് വസ്തുതകളുടെ അടിസ്ഥാനത്തില് കൃത്യമായ മറുപടി നല്കാനാണ് ക്ലോഡ് ശ്രമിക്കുന്നത്. ചിത്രങ്ങളും ഫയലുകളും വിശകലനം ചെയ്യാന് ക്ലോഡിന് സാധിക്കും.

ആപ്പ്സ്റ്റോറില് നിന്ന് ക്ലോഡ് ആപ്പ് ഡൗണ്ലോഡ് ചെയ്യാം. ഗൂഗിള് അക്കൗണ്ട് ഉപയോഗിച്ചോ ആപ്പിള് ഐഡി, അല്ലെങ്കില് മറ്റേതെങ്കിലും ഇമെയില് ഐഡി ഉപയോഗിച്ച് ആപ്പില് ലോഗിന് ചെയ്യാം.

ചോദിക്കുന്ന വിവരങ്ങള് നല്കി വ്യവസ്ഥകള് അംഗീകരിക്കുക. ഇതിന് ശേഷം ആപ്പ് ഉപയോഗിക്കാം.

ക്ലോഡിന്റെ സൗജന്യ പതിപ്പില് സന്ദേശങ്ങള് അയക്കുന്നതിന് പരിധിയുണ്ട്. നിശ്ചിത സമയ പരിധിയിക്കുള്ളില് ഏഴോ എട്ടോ സന്ദേശങ്ങളെ അയക്കാനാവൂ. പിന്നീട് മണിക്കൂറുകള് കാത്തിരുന്നതിന് ശേഷമേ ക്ലോഡ് വീണ്ടും ഉപയോഗിക്കാനാവൂ.

ക്ലോഡ് പ്രോ സബ്ക്രിക പ്ഷന് 1999 രൂപയാണ് പ്രതിമാസ നിരക്ക്. ഉയര്ന്ന ട്രാഫിക്ക് ഉള്ളപ്പോഴും സുഗമമായ രീതിയില് ക്ലോഡ് ഉപയോഗിക്കാന് പ്രോ വരിക്കാര്ക്ക് സാധിക്കും.

ക്ലോഡ് 3 ഓപ്പസ് എന്ന ആന്ത്രോപിക്കിന്റെ ഏറ്റവും ശക്തിയേറിയ എഐ മോഡലും പ്രോ വരിക്കാര്ക്ക് ഉപയോഗിക്കാനാവും.

X
Top