ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിങ് ബുധനാഴ്ച്ച വൈകിട്ട് 06.04ന്

ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ഓഗസ്റ്റ് 23ന് വെകുന്നേരം ആറു മണിക്ക് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ ശ്രമിക്കുമെന്ന് ഐഎസ്ആര്‍ഒ.

ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം രണ്ടാഴ്ച അവിടെ പഠനപരീക്ഷണങ്ങള്‍ക്കായി ചെലവഴിച്ച ശേഷം 23നാണ് ചന്ദ്രനിലിറങ്ങുന്നത്.

ലൂണ 25 പരാജയപ്പെട്ടതോടെ ഇനി ഇന്ത്യയുടെ ചന്ദ്രയാന്‍ 3ലായിരിക്കും ലോകത്തിന്റെ കണ്ണ്.

ചന്ദ്രയാന്‍-3 ദൗത്യം ചന്ദ്രനെ തൊടാന്‍ 3 ദിവസം മാത്രം ശേഷിക്കേ ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രനിലേക്ക് അടുപ്പിക്കുന്ന രണ്ടാം ഡീബൂസ്റ്റിങ് വിജയം കണ്ടിരുന്നു. ഇതോടെ 25 കിലോമീറ്റര്‍ വരെ ചന്ദ്രനോട് അടുത്തുള്ള ഭ്രമണപഥത്തിലാണ് മോഡ്യൂള്‍.

ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.

X
Top