ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ഇ-കൊമേഴ്സ് കമ്പനികളുടെ 10-മിനിറ്റ് ഡെലിവറിക്ക് കേന്ദ്രത്തിന്റെ സ്റ്റോപ്പ് സിഗ്നൽ

ക്വിക്-കൊമേഴ്സ് കമ്പനികൾ അവതരിപ്പിച്ച 10-മിനിറ്റ് ഡെലിവറി സേവനം അവസാനിപ്പിക്കാൻ നിർദേശിച്ച് കേന്ദ്ര സർക്കാർ. ഡെലിവറി പാർട്ണർമാർ അഥവാ ഗിഗ് വർക്കർമാർ നേരിടുന്ന സുരക്ഷാ ഭീഷണി പരിഗണിച്ചാണിത്.

കേന്ദ്ര നിർദേശത്തിന് പിന്നാലെ ബ്ലിങ്കിറ്റ് 10-മിനിറ്റ് ഡെലിവറി എന്ന ഉറപ്പ് ഉപേക്ഷിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. സൊമാറ്റോയുടെ കീഴിലെ കമ്പനിയാണ് ബ്ലിങ്കിറ്റ്. സ്വിഗ്ഗിയുടെ കീഴിലെ ഇൻസ്റ്റാമാർട്ട്, സെപ്റ്റോ എന്നിവയും ബ്ലിങ്കിറ്റിന്റെ പാത പിന്തുടരുമെന്നാണ് സൂചനകൾ.

ഇനിമുതൽ നിശ്ചിത സമയത്തിനകം ഡെലിവറി നടക്കുമെന്ന തരത്തിലുള്ള ഉറപ്പുകൾ ഉണ്ടാവില്ലെന്നും കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. ഡെലിവറി പാർട്ണർമാർ (ഗിഗ് തൊഴിലാളികൾ) കഴിഞ്ഞമാസം സുരക്ഷാപ്രശ്നം ഉന്നയിച്ചും ഉയർന്ന വേതനവ്യവസ്ഥകൾ ആവശ്യപ്പെട്ടും സമരത്തിലേക്ക് കടന്നിരുന്നു.

അൾട്രാ-ഫാസ്റ്റ് ഡെലിവറി ഉറപ്പുകൾ പലപ്പോഴും അതിവേഗത്തിൽ പോകാൻ നിർബന്ധിതരാക്കുന്നുവെന്നും ഇതു റോഡുകളിൽ അപകടത്തിന് വഴിയൊരുക്കുന്നെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് വിഷയത്തിൽ കേന്ദ്രം ഇടപെട്ടത്. സ്വിഗ്ഗിയും സൊമാറ്റോയും ഇൻസെന്റീവ് ഉയർത്തിയിരുന്നു.

കേന്ദ്രം അവതരിപ്പിച്ച പുതിയ ലേബർ കോഡ് പ്രകാരം ഗിഗ് വർക്കർമാർക്കും മിനിമം വേതനം, ആരോഗ്യ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവയ്ക്ക് അർഹതയുണ്ട്. 10-മിനിറ്റ് ഡെലിവറി അവകാശവാദം ഉപേക്ഷിക്കുന്നതിനാൽ പരസ്യങ്ങൾ, ഡെലിവറി പാർട്ണർമാരുടെ ടിഷർട്ടുകൾ, ജാക്കറ്റ്, ബാഗ് തുടങ്ങിയവയിൽ നിന്ന് ഇതു സംബന്ധിച്ച വാചകങ്ങൾ കമ്പനികൾ ഒഴിവാക്കും.

ഇന്ത്യയിൽ അതിവേഗം വലിയ സ്വീകാര്യത ലഭിച്ച മേഖലയാണ് ക്വിക്-കൊമേഴ്സ്. സ്വിഗ്ഗിയും (ഇൻസ്റ്റാമാർട്ട്) സൊമാറ്റോയും (ബ്ലിങ്കിറ്റ്) ഇതിനായി ഉപകമ്പനികളെ സ്ഥാപിച്ച് ബ്രാൻഡിങ് ശക്തമാക്കുകയും ചെയ്തിരുന്നു.

സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേണലിന്റെ ഓഹരികൾ ഇന്ന് 3.24% നേട്ടത്തോടെയാണ് ഓഹരി വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചത്. സ്വിഗ്ഗി ഓഹരികളുള്ളത് 0.17% നേട്ടത്തിലും.

X
Top