
ബെഗളൂരു: പ്രധാന്‍മന്ത്രി ഫോര്‍മലൈസേഷന്‍ മൈക്രോ ഫുഡ് പ്രൊസസിംഗ് എന്റര്‍പ്രൈസസ് (പിഎം-എഫ്എംഇ) വഴി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 3700 കോടി രൂപ നല്‍കിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.
ചെറുകിട ഭക്ഷ്യസംസ്‌ക്കരണ യൂണിറ്റുകളുടെ സാമ്പത്തിക, വായ്പ സ്രോതസ്സ് പ്രവേശം പദ്ധതി ഉറപ്പുവരുത്തുന്നു. മേത്തഗല്‍ ഗ്രാമത്തില്‍ ഒരു കര്‍ഷക പരിശീലന-പൊതു സൗകര്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി. 2020 ല്‍ ആരംഭിച്ചതിനുശേഷം പിഎം-എഫ്എംഇ പദ്ധതിക്ക് കീഴില്‍ ഒരു ലക്ഷത്തിലധികം സംരംഭകര്‍ക്ക് ഭക്ഷ്യ സംസ്‌കരണ കഴിവുകള്‍, പാക്കേജിംഗ് സാങ്കേതിക വിദ്യകള്‍, ശുചിത്വ മാനദണ്ഡങ്ങള്‍, ബിസിനസ് വികസന തന്ത്രങ്ങള്‍ എന്നിവയില്‍ പരിശീലനം നല്‍കി.
മില്ലറ്റ്, പഴങ്ങള്‍, നിലക്കടല തുടങ്ങിയ അസംസ്‌കൃത കാര്‍ഷിക വിഭവങ്ങളെ ഉത്പന്നങ്ങളാക്കി മാറ്റുക ലക്ഷ്യം വച്ചാണിത്. പദ്ധതി നടപ്പിലാക്കുന്നതിനായി അനുവദിച്ച 3,700 കോടി രൂപയ്ക്ക് പുറമേ, വ്യക്തിഗത സംരംഭകര്‍ക്കും സ്വയം സഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയ കൂട്ടായ ഗ്രൂപ്പുകള്‍ക്കും സര്‍ക്കാര്‍ 11,000 കോടി രൂപയുടെ വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ നവീകരിക്കുന്നതിനോ മെച്ചപ്പെട്ട ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് പുതിയവ സ്ഥാപിക്കുന്നതിനോ ആണിത്.
24,000 കോടി രൂപയുടെ പ്രധാനമന്ത്രി ധന്‍ ധന്യ കൃഷി യോജനയ്ക്കും സീതാരാമന്‍ തുടക്കം കുറിച്ചു. ഗുണനിലവാരമുള്ള വിത്തുകള്‍, പ്രകൃതിദത്ത കൃഷി രീതികള്‍, ജലസംരക്ഷണ സാങ്കേതിക വിദ്യകള്‍, മെച്ചപ്പെട്ട ജലസേചന സംവിധാനങ്ങള്‍, നേരിട്ടുള്ള വിപണി ബന്ധങ്ങള്‍ എന്നിവ വഴിയുള്ള കാര്‍ഷിക ശാക്തീകരണമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക തുടങ്ങിയവ പ്രവര്‍ത്തികമാക്കും.