
ന്യൂഡല്‍ഹി: തൊഴില്‍ വര്‍ദ്ധന ലക്ഷ്യമിട്ട് വിക്ഷിത് ഭാരത് റോസ്ഗര്‍ യോജനയ്ക്ക് കീഴില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. 79ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ സംസാരിക്കവെ ആയിരുന്നു പ്രഖ്യാപനം. ഓഗസ്റ്റ് 15 മുതല്‍, ആദ്യത്തെ ജോലി ഏറ്റെടുക്കുന്ന യുവാക്കള്‍ക്ക് സര്‍ക്കാരില്‍ നിന്ന് നേരിട്ട് 15,000 രൂപ ലഭിക്കും.
സ്വകാര്യ മേഖലയില്‍ ജോലി നേടുന്നവര്‍ക്കാണ് ഈ സൗജന്യം. കൂടാതെ ഉത്പാദനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴിലുടമകള്‍ക്ക് പ്രോത്സാഹനവുമുണ്ട്.
1.92 പുതിയ തൊഴിലുകളുള്‍പ്പടെ 3.5 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ ലക്ഷ്യം. ഈ വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ 2027 ജൂലൈ 31 വരെയാണ് പദ്ധതിയുടെ കാലാവധി.
ജീവനക്കാര്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍, ആര്‍ക്കെല്ലാം അപേക്ഷിക്കാം:
അപേക്ഷകര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരായിരിക്കണം
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇപിഎഫ്ഒ) രജിസ്റ്റര്‍ ചെയ്തിരിക്കണം
പ്രതിമാസ വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവര്‍ അര്‍ഹരാണ്.
ജീവനക്കാര്‍ക്ക് ഒരു മാസത്തെ ഇപിഎഫ് വേതനം രണ്ട് ഗഡുക്കളായി ലഭിക്കും. ഇത് 15,000 രൂപ വരെയാണ്.
ആദ്യ ഗഡു: 6 മാസത്തെ സേവനത്തിന് ശേഷം
രണ്ടാം ഗഡു: 12 മാസത്തിനും സാമ്പത്തിക സാക്ഷരതാ പരിപാടി പൂര്‍ത്തിയാക്കിയതിനും ശേഷം
പ്രോത്സാഹനത്തിന്റെ ഒരു ഭാഗം ഒരു നിശ്ചിത കാലയളവിലുള്ള സേവിംഗ്‌സ് ഇന്‍സ്ട്രുമെന്റിലോ നിക്ഷേപ അക്കൗണ്ടിലോ സൂക്ഷിക്കും, പിന്നീട് പിന്‍വലിക്കാം
2025 ഓഗസ്റ്റ് 1 നും 2027 ജൂലൈ 31 നും ഇടയില്‍ സൃഷ്ടിക്കപ്പെട്ട ജോലികള്‍ക്ക് അര്‍ഹതയുണ്ട്
തൊഴിലുടമകള്‍ക്ക് ലഭ്യമായ ആനൂകൂല്യങ്ങള്‍(ഭാഗം ബി):
ഒരു ലക്ഷം രൂപ വരെ വരുമാനമുള്ള ജീവനക്കാരെ നിയമിക്കുന്നതിനുള്ള പ്രോത്സാഹനങ്ങള്‍
ഓരോ പുതിയ ജീവനക്കാരനും പ്രതിമാസം 3,000 രൂപ വരെ രണ്ട് വര്‍ഷത്തേക്ക് നല്‍കും
നിര്‍മ്മാണ തൊഴിലുടമകള്‍ക്ക്, മൂന്നാമത്തെയും നാലാമത്തെയും വര്‍ഷത്തേക്ക് ഇന്‍സെന്റീവുകള്‍ നീട്ടണം
ജീവനക്കാര്‍ നിര്‍ബന്ധമായും കുറഞ്ഞത് ആറ് മാസത്തേക്ക് പുതിയ നിയമനങ്ങള്‍ നിലനിര്‍ത്തുക
ജീവനക്കാര്‍ക്ക് 50 ല്‍ താഴെ ജീവനക്കാരുണ്ടെങ്കില്‍ രണ്ട് അധിക ജീവനക്കാരെയോ, 50 ല്‍ കൂടുതലോ അതില്‍ കൂടുതലോ ജീവനക്കാരുണ്ടെങ്കില്‍ അഞ്ച് ജീവനക്കാരെയോ അധികമായി നിയമിക്കണം
പേയ്മെന്റുകള്‍:
ജീവനക്കാര്‍ക്ക് ആധാര്‍ ബ്രിഡ്ജ് പേയ്മെന്റ് സിസ്റ്റം വഴി ആനുകൂല്യം നേരിട്ട് കൈമാറും
തൊഴിലുടമകള്‍: പാന്‍-ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ഫണ്ടുകള്‍ കൈമാറും