ഇന്ത്യയുടെ ഫാര്‍മ കയറ്റുമതി 10% ഉയര്‍ന്ന് 27.9 ബില്യണ്‍ ഡോളറായിഇന്ത്യയുടെ സേവന കയറ്റുമതിയില്‍ 11 ശതമാനം വര്‍ധനകാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്

ഇപിഎഫില്‍ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്പള പരിധി 21,000 രൂപയാക്കിയേക്കും

മുംബൈ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില് ചേരുന്നതിനുള്ള ഉയര്ന്ന ശമ്പള പരിധി കൂട്ടിയേക്കും. നിലവിലെ 15,000 രൂപയില് നിന്ന് 21,000 രൂപയാക്കുന്നതിനെക്കുറിച്ചാണ് ഇപിഎഫ്ഒ ആലോചിക്കുന്നത്.

സര്ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയില് അംഗമാകാന് ഇതോടെ കൂടുതല് ജീവനക്കാര്ക്ക് കഴിയും. ജീവനക്കാരുടെയും തൊഴിലുടമയുടെയും നിര്ബന്ധിത നിക്ഷേപ വിഹിതം വര്ധിക്കാനും തീരുമാനം ഇടയാക്കും.

കാലാകാലങ്ങളില് ഉയര്ന്ന വേതന പരിധി നിശ്ചയിക്കാന് വിദഗ്ധ സമിതി രൂപീകരിക്കാനാണ് തീരുമാനം. പണപ്പെരുപ്പ നിരക്ക് വര്ധനയ്ക്ക് അനുസൃതമായി ചുരുങ്ങിയ ശമ്പള പരിധി ഇടയ്ക്കിടെ അവലോകനം ചെയ്യാനും പുതുക്കാനുമാണ് ഇപിഎഫ്ഒയുടെ പദ്ധതി.

പ്രതിമാസം 15,000 രൂപവരെ ശമ്പളമുള്ളവരയൊണ് നിലവില് ഇപിഎഫില് അംഗങ്ങളാക്കുന്നത്. 6,500 രൂപയായിരുന്ന പരിധി 2014ലിലാണ് ഉയര്ത്തിയത്. 20 ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളില് ഇപിഎഫ് സ്കീം നിര്ബന്ധമായും നടപ്പാക്കേണ്ടതുണ്ട്.

ഇപിഎഫിന്റെ ശമ്പള പരിധി ഉയര്ത്തുന്നതോടെ ഇഎസ്ഐക്ക് സമാനമാകും. തൊഴില് മന്ത്രാലയത്തിന്റെ കീഴിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്ക്ക് തുല്യതകൊണ്ടുവരാന് കൂടി ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.

X
Top