നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ക്യാഷ് ബാലന്‍സ് 1 ലക്ഷം കോടി രൂപയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒരു ലക്ഷം കോടി രൂപയുടെ സുഖപ്രദമായ ക്യാഷ് പൊസിഷന്‍ നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ ലക്ഷ്യമാണിത്. മതിയായ കരുതലുണ്ടാക്കാനും,രസീതുകളിലെയും പേയ്‌മെന്റുകളിലെയും പൊരുത്തക്കേടുകള്‍, ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യില്‍ നിന്ന് വായ്പ എടുക്കല്‍ എന്നിവ ഒഴിവാക്കാനുമാണ് ശ്രമം.

ദീര്‍ഘകാലത്തെ കുറഞ്ഞ തോതിന് ശേഷമാണ് കേന്ദ്രബാങ്ക് മികച്ച ക്യാഷ് ബാലന്‍സുണ്ടാക്കുന്നത്. “ഈ പാദത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ ക്യാഷ് പൊസിഷന്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു,” കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വരുമാനമാണ് കേന്ദ്രസര്‍ക്കാറിന്റെ പണലഭ്യത ഉയര്‍ത്തുക.

ജൂലൈ രണ്ടാം വാരത്തില്‍ പണ ബാലന്‍സ് ഏകദേശം 2 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍കൂര്‍ നികുതി അടയ്ക്കലും ചരക്ക് സേവന നികുതി പിരിവും കാരണമാണിത്. അതേസമയം ക്യാഷ് ബാലന്‍സ്,
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താഴ്ന്ന നിലയിലാണ്.

വാസ്തവത്തില്‍, 2021-22 അവസാനത്തോടെ ഇത് 30,000 കോടി രൂപ നെഗറ്റീവ് ആയി. സെന്‍ട്രല്‍ ബാങ്കിന്റെ ഡബ്ല്യുഎംഎ സൗകര്യത്തില്‍ നിന്ന് 48,677 കോടി രൂപ വായ്പയെടുക്കാനും കഴിഞ്ഞവര്‍ഷം കേന്ദ്രം തയ്യാറായി.ധനക്കമ്മി ലക്ഷ്യം നിറവേറ്റുന്നതിനായാണ് ഇത്.

എന്നാല്‍ 2021-22 ല്‍ കേന്ദ്രസര്‍ക്കാര്‍ ഡബ്ല്യുഎംഎ സൗകര്യത്തെ ആശ്രയിച്ചിരുന്നില്ല.പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശേഷിക്കെ, അടിസ്ഥാന സൗകര്യ ചെലവുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാറുകളെ പ്രേരിപ്പിക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ അധിക നികുതി വികേന്ദ്രീകരണവും മൂലധനച്ചെലവിന്റെ വേഗത ത്വരിതപ്പെടുത്തുന്നതിന് പലിശ രഹിത ക്യാപിറ്റല്‍ ലോണ്‍ വിതരണവും കേന്ദ്രം പ്രതീക്ഷിക്കുന്നുണ്ട്.

X
Top